കായികം

സാനിയ തിരിച്ചെത്തി; ക്വാര്‍ട്ടര്‍ പ്രവേശത്തോടെ ആഘോഷം; കൈയടിച്ച് മകന്‍ ഇസാനും

സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്: അന്താരാഷ്ട്ര ടെന്നീസ് പോരാട്ടത്തിലേക്കുള്ള തിരിച്ചു വരവ് വിജയത്തോടെ ആഘോഷിച്ച് ഇന്ത്യന്‍ വനിതാ താരം സാനിയ മിര്‍സ. ഹൊബാര്‍ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിലെ വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറിലേക്ക് സാനിയ സഖ്യം മുന്നേറി. 

സാനിയയും യുക്രൈന്‍ താരം നദിയ കിചെനോകും ചേര്‍ന്ന സഖ്യമാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീ ക്വാര്‍ട്ടറിലെ കടുത്ത പോരാട്ടത്തില്‍ ജോര്‍ജിയയുടെ ഒക്‌സാന കലഷ്‌നികോവ- ജപ്പാന്റെ മിയു കറ്റോ സഖ്യത്തെയാണ് ഇന്തോ- യുക്രൈന്‍ സഖ്യം വീഴ്ത്തിയത്. സ്‌കോര്‍: 2-6, 7-6 (7-3), 10-3.

2017 ഒക്ടോബറില്‍ ചൈന ഓപണിലാണ് സാനിയ അവസാനമായി കളിച്ചത്. പരിക്കിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. പിന്നീട് കുഞ്ഞിന്റെ ജനന ശേഷമാണ് മൂന്ന് വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് താരം കളത്തില്‍ തിരിച്ചെത്തിയത്. 

മകന്‍ ഇസാന്‍ മിര്‍സ മാലിക്കും സാനിയയുടെ മാതാപിതാക്കളും തിരിച്ചു വരവിന് സാക്ഷികളായി സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരം ട്വിറ്ററില്‍ പങ്കുവച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണെന്ന കുറിപ്പോടെയാണ് സാനിയ മകനുമൊത്തുള്ള ചിത്രം പങ്കിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു