കായികം

റൂട്ടിന് മുന്‍പില്‍ നിന്ന് ആക്രോശം:  റബാഡയ്ക്കും സൗത്ത് ആഫ്രിക്കയ്ക്കും കനത്ത തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക പരമ്പരയിലെ നാലാം ഏകദിനം പേസര്‍ റബാഡയ്ക്ക് നഷ്ടമാകും. മൂന്നാം ടെസ്റ്റിന് ഇടയിലെ റബാഡയുടെ വിക്കറ്റ് ആഘോഷം വിലക്കിലേക്ക് നീങ്ങിയപ്പോഴാണ് സൗത്ത് ആഫ്രിക്കയ്ക്ക് തിരിച്ചടിയാവുന്ന തീരുമാനം വരുന്നത്. 

ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ വന്ന റബാഡയുടെ വിക്കറ്റ് സെലിബ്രേഷനാണ് വിവാദമായത്. ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും, മാച്ച് ഫീയുടെ 15 ശതമാനം പിഴയും റബാഡയ്ക്ക് വിധിച്ചിട്ടുണ്ട്. 

ഒരു ഡിമെറിറ്റ് പോയിന്റും ഇവിടെ റബാഡയുടെ അക്കൗണ്ടിലേക്കെത്തി. 24 മാസത്തിന് ഇടയില്‍ റബാഡയ്ക്ക് ലഭിക്കുന്ന നാലാമത്തെ ഡിമെറിറ്റ് പോയിന്റാണ് ഇത്. മൂന്നാം ടെസ്റ്റില്‍ റൂട്ടിനെ ബൗള്‍ഡ് ചെയ്തതിന് ശേഷം റൂട്ടിന്റെ തൊട്ടടുത്തെത്തി ആക്രോശിച്ചായിരുന്നു റബാഡയുടെ സെലിബ്രേഷന്‍. 

ബാറ്റ്‌സ്മാന്‍ പുറത്തായതിന് ശേഷം ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്ന വിധം സംസാരമോ, പ്രവര്‍ത്തിയോ, ആംഗ്യമോ പുറത്തെടുക്കുന്നത് കുറ്റമായി പറയുന്ന ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് റബാഡയ്ക്ക് ഒരു കളിയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ