കായികം

വീണ്ടും തകര്‍ന്ന് തരിപ്പണമായി കേരളം, രാജസ്ഥാന്‍ ചുരുട്ടിക്കെട്ടിയത് 90 റണ്‍സിന്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കേരളം. രാജസ്ഥാനെതിരെ 90 റണ്‍സിലേക്കാണ് ആദ്യ ഇന്നിങ്‌സില്‍ കേരളം കൂപ്പുകുത്തിയത്. നാല് കളിക്കാര്‍ മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്നത്. 

18 റണ്‍സ് എടുത്ത റോഷന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും, അഭിഷേക് മോഹനും 11 റണ്‍സ് വീതം എടുത്ത് പുറത്തായി. ടോസ് നേടി കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

അഞ്ച് വിക്കറ്റ് വീഴ്ത്തിയ എസ് കെ ശര്‍മയാണ് കേരളത്തെ തകര്‍ത്തിട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡിലേക്ക് ആറ് റണ്‍സ് എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ വീണു. സക്‌സേനയാണ് രാജസ്ഥാന്റെ ആദ്യ രണ്ട് വിക്കറ്റും വീഴ്ത്തിയത്. 

രഞ്ജി ട്രോഫിയിലെ കഴിഞ്ഞ അഞ്ച് കളിയില്‍ നാലിലും കേരളം ബാറ്റിങ് തകര്‍ച്ച അഭിമുഖീകരിച്ചു. സീസണില്‍ ഇതുവരെ ഒരു വട്ടം മാത്രമാണ് കേരളത്തിന്റെ സ്‌കോര്‍ മുന്നൂറ് കടന്നത്. ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും പഞ്ചാബിനെതിരെ കേരളം ജയം പിടിച്ചിരുന്നു. ജലജ് സക്‌സേനയുടേയും നിഥീഷിന്റേയും ഒന്നാം ഇന്നിങ്‌സിലേയും രണ്ടാം ഇന്നിങ്‌സിലേയും ഏഴ് വിക്കറ്റ് പ്രകടനമാണ് കേരളത്തെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ