കായികം

'രേഖകള്‍ കാണിച്ചല്ല, രക്തം കൊടുത്ത് വാങ്ങിയ രാജ്യമാണിത്'; കൊല്‍ക്കത്ത ഡെര്‍ബിക്കിടയില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത ഡെര്‍ബിക്കിടയില്‍ ഗ്യാലറിയില്‍ ദേശിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ തകര്‍ത്ത കൊല്‍ക്കത്ത ഡെര്‍ബിക്കിടയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്ന ബാനറുകള്‍ ഗ്യാലറിയില്‍ ഉയര്‍ന്നു. 

ബംഗാളി ഭാഷയിലെഴുതിയ കൂറ്റന്‍ ബാനറുകളാണ് ഗ്യാലറിയില്‍ ഉയര്‍ന്നത്. രേഖകള്‍ നല്‍കിയല്ല, രക്തം നല്‍കി വാങ്ങിയ രാജ്യമാണിത് എന്നാണ് ബാനറുകളില്‍ ഒന്നില്‍ എഴുതിയത്. 63756 കാണികളാണ് കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഈ സമയമുണ്ടായത്. 

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ വലിയ വിഭാഗം ജനങ്ങള്‍ ഈസ്റ്റ് ബംഗാളിന്റെ ആരാധക സംഘത്തിലുണ്ട്. സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ ബംഗാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. നേരത്തെ, ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിന് ഇടയിലും പൗരത്വ നിയമത്തിനെതിരായ മുദ്രാവാക്യം വിളികള്‍ ഗ്യാലറിയില്‍ നിറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ