കായികം

ചോദിച്ചു വാങ്ങിയ പണി; സ്ലെഡ്ജ് ചെയ്ത താരത്തെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി കാര്‍ത്തിക് ത്യാഗി 

സമകാലിക മലയാളം ഡെസ്ക്

കാര്‍ത്തിക് ത്യാഗിയുടെ രണ്ടാം ഓവറിലെ രണ്ടാം ഡെലിവറി. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഒലിവര്‍ ഡേവിസ് പന്ത് ലീവ് ചെയ്തു. പിന്നാലെ കാര്‍ത്തിക് ത്യാഗിയുടെ നേരെ ബാറ്റ് നീട്ടി സ്ലെഡ്ജിങ്. കലിപ്പിന്‍ നോട്ടമായിരുന്നു ഇന്ത്യന്‍ ബൗളറുടെ മറുപടി. പക്ഷേ കാര്‍ത്തിക് ആ നോട്ടം കൊണ്ടും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നില്ല. തൊട്ടടുത്ത ഡെലിവറിയില്‍ സ്ലിപ്പില്‍ യശ്വസിയുടെ കൈകളിലേക്ക് ഒലിവര്‍ ഡേവിസിനെ കാര്‍ത്തിക് എത്തിച്ചു. 

തന്റെ ആദ്യ രണ്ട് ഓവറില്‍ തന്നെ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച കാര്‍ത്തിക് ത്യാഗിയെ പ്രശംസ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍. തന്റെ ആദ്യ ഓവറിലെ അഞ്ചാമത്തേയും ആറാമത്തേയും ഡെലിവറിയില്‍ വിക്കറ്റ് വീഴ്ത്തിയാണ് കാര്‍ത്തിക് ഓസ്‌ട്രേലിയയെ തകര്‍ത്തത്. 

സ്ലെഡ്ജിങ് എന്നത് വളര്‍ന്നു വരുന്ന ഓസീസ് ക്രിക്കറ്റ് താരങ്ങളും ആയുധമാക്കുമ്പോള്‍ മികവ് കൊണ്ട് മറുപടി നല്‍കിയ ഇന്ത്യന്‍ താരത്തെ അഭിനന്ദിക്കുകയാണ് ആരാധകര്‍. ഓസീസ് നിരയില്‍ മൂന്ന് ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. എട്ട് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് ത്യാഗി നാല് വിക്കറ്റ് വീഴ്ത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഒരിക്കല്‍ കൂടി യശ്വസി ഇന്ത്യയെ തുണച്ചപ്പോള്‍ 200 കടക്കില്ലെന്ന ഘട്ടത്തില്‍ നിന്നും അഥര്‍വ അങ്കലോക്കര്‍ നീലപ്പടയെ കരകയറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു