കായികം

ജീവന്‍ നിലനിര്‍ത്താന്‍ കിവീസിന് വേണ്ടത് 180 റണ്‍സ്; രോഹിത്തിന്റെ അര്‍ധശതകത്തിന്റെ ബലത്തില്‍ ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണില്‍ ലഭിച്ച തകര്‍പ്പന്‍ തുടക്കം മുതലാക്കാനാവാതെ ഇന്ത്യ. ആദ്യ 9 ഓവറില്‍ 90 റണ്‍സ് അടിച്ചെടുത്ത ഇന്ത്യയെ പിന്നിടങ്ങോട്ട് കിവീസ് ബൗളര്‍മാര്‍ പിടിച്ചു കെട്ടി. രോഹിത്തും രാഹുലും നല്‍കിയ തകര്‍പ്പന്‍ തുടക്കം ഇന്ത്യന്‍ സ്‌കോര്‍ 200 പിന്നിടുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് കണ്ടെത്താനെ ഇന്ത്യക്കായുള്ളു. 

തകര്‍ത്തു കളിച്ച രോഹിത് ശര്‍മ മടങ്ങിയതിന് പിന്നാലെയാണ് ഇന്ത്യയുടെ റണ്‍റേറ്റ് താഴേക്ക് വീണത്. 40 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും പറത്തി 65 റണ്‍സ് എടുത്ത രോഹിത് മടങ്ങിയതിന് പിന്നാലെ ബൗണ്ടറികള്‍ കണ്ടെത്താന്‍ ഇന്ത്യ പ്രയാസപ്പെട്ടു. 

27 റണ്‍സ് എടുത്ത കെ എല്‍ രാഹുല്‍ മടങ്ങിയതിന് പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്തുക ലക്ഷ്യമിട്ട് ശിവം ദുബെയെ ഇന്ത്യ മൂന്നാമത് ഇറക്കി. എന്നാല്‍ ഏഴ് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത് ദുബെ മടങ്ങി. പിന്നാലെ വന്ന കോഹ് ലി ബൗണ്ടറികളിലൂടെയല്ലാതെ റണ്‍സ് കണ്ടെത്താനാണ് ആദ്യം ശ്രമിച്ചത്.

27 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്ത കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നത് രണ്ട് ഫോറും ഒരു സിക്‌സും. ശ്രേയസ് അയ്യര്‍ 16 പന്തില്‍ നിന്ന് 17 റണ്‍സ് എടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡേയും, രവീന്ദ്ര ജഡേജയും ബൗണ്ടറികള്‍ കണ്ടെത്തിയതോടെയാണ് ഇന്ത്യ മാന്യമായ സ്‌കോറിലേക്ക് എത്തിയത്. 

കീവീസ് പേസര്‍ ബെന്നറ്റിനെതിരെ രോഹിത് ഒരോവറില്‍ 26 റണ്‍സ് നേടിയെങ്കിലും, ശക്തമായ തിരിച്ചുവരവാണ് ബെന്നറ്റ് നടത്തിയത്. തന്റെ ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ ബെന്നറ്റ് പക്ഷേ പിന്നീടുള്ള തന്റെ രണ്ടോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിന്നെയുള്ള രണ്ടോവറില്‍ വഴങ്ങിയത് 14 റണ്‍സ് മാത്രം. ഇഷ് സോധിയും, കഗലെയ്ജനും ഗ്രാന്‍ഡ്‌ഹോമും ന്യൂസിലാന്‍ഡ് ബൗളിങ്ങില്‍ മികവ് കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍