കായികം

വളര്‍ത്തു ദോഷമെന്ന വിമര്‍ശനം; ഡേവിഡ് വാര്‍ണറെ ട്രോളിയതില്‍ വിശദീകരണവുമായി അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ വന്ന ട്രോള്‍ മഴയില്‍ ഡേവിഡ് വാര്‍ണറുമുണ്ടായിരുന്നു. വാര്‍ണറെ ട്രോളിയവരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും. എന്നാല്‍ അശ്വിന്റെ ട്രോള്‍ ആരാധകരില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അശ്വിനെ ചൂണ്ടി വളര്‍ത്തു ദോഷം എന്ന ആരാധകന്റെ കമന്റ് വന്നതോടെ വിശദീകരണവുമായി എത്തുകയാണ് താരം...

തമിഴിലെ കളിവാക്കാണ് ഞാന്‍ ഉപയോഗിച്ചത്. സന്ദര്‍ഭവും, ഭാഷയിലെ പരിമിതികളും കാരണം അത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഡേവിഡ് വാര്‍ണറിനോടുള്ള ബഹുമാനത്തിന് എനിക്കിപ്പോഴും ഒരു കുറവും വന്നിട്ടില്ല, അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 

രജനികാന്തിന്റെ ഭാഷ സിനിമയിലെ അപ്പോ അന്‍വര്‍ എന്ന ഡയലോഗുമായാണ് വാര്‍ണറെ ട്രോളാന്‍ അശ്വിന്‍ എത്തിയത്. ലോക്ക്ഡൗണ്‍ നാളില്‍ ഡേവിഡ് വാര്‍ണര്‍ ടിക് ടോക്കില്‍ ഏറെ സജീവമായിരുന്നു. ബോളുവുഡ്, ടോളിവുഡ് പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വാര്‍ണറും കുടുംബവും വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു