കായികം

ഭര്‍ത്താവ് ബൗളറായപ്പോള്‍ വിക്കറ്റ് കീപ്പറായി ഭാര്യ, കട്ടക്ക് നിന്ന് മികവ് കാണിച്ചതോടെ കയ്യടി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് മത്സരത്തില്‍ ഭര്‍ത്താവിന് വേണ്ടി ഭാര്യ വിക്കറ്റ് കീപ്പറായി. യൂറോപ്യന്‍ ക്രിക്കറ്റ് സീരിസായ കമ്മര്‍ഫെല്‍ഡ് ടി10ല്ലാണ് ആരാധകരെ കൗതുകത്തിലാക്കുന്ന സംഭവം. 

പിഎസ്‌വി ഹന്‍ മുന്‍ഡെനും, കെഎസ്‌വി ക്രിക്കറ്റും തമ്മിലുള്ള മത്സരത്തിലാണ് ശരണ്യ സദരംഗണി ചരിത്രം സൃഷ്ടിച്ചത്. ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ വനിതയായി ശരണ്യ. തന്റെ ഭര്‍ത്താവ് ഫിന്‍ സദരംഗണി പന്തെറിഞ്ഞപ്പോള്‍ വിക്കറ്റിന് പിന്നില്‍ സുരക്ഷിതമായ കൈകളുമായി ശരണ്യ നിന്നു. 

വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൊണ്ട് ശരണ്യ കയ്യടി വാങ്ങുന്നുണ്ട്. 16 റണ്‍സ് ഭര്‍ത്താവിന്റെ ഓവറില്‍ വിട്ടുകൊടുത്തെങ്കിലും ബാറ്റ്‌സ്മാന്‍ മിസ് ചെയ്ത മൂന്ന് പന്തുകള്‍ കൈകളിലാക്കി ശരണ്യ വിട്ടുകൊടുക്കാതെ നിന്നു. ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങള്‍ ശരണ്യ കളിച്ചു കഴിഞ്ഞു. 

ക്രിക്കറ്റിന് പുറത്തും ഇവര്‍ വ്യത്യസ്തരായ ദമ്പതിമാരാണ്. വിവാഹത്തിന് ശേഷം ഭാര്യമാരാണ് സാധാരണ പേരില്‍ മാറ്റം വരുത്തുന്നത് എങ്കില്‍ ഇവിടെ ഭര്‍ത്താവ് ഫിന്നാണ് തന്റെ പേര് മാറ്റിയത്. ഫിന്‍ ക്ലെയ്‌സല്‍ എന്ന പേര് ഫിന്‍ സദരംഗണി എന്ന് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്