കായികം

യുവന്റ്‌സിനായി ആദ്യ ഫ്രീകിക്ക് ഗോള്‍, 60 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡും തകര്‍ത്ത് ക്രിസ്റ്റിയാനോ

സമകാലിക മലയാളം ഡെസ്ക്

യുവന്റ്‌സിന്റെ 60 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 60 വര്‍ഷത്തിന് ഇടയില്‍ സിരി എയില്‍ ഒരു സീസണില്‍ 25 ഗോളുകള്‍ നേടുന്ന ആദ്യ താരമാണ് ക്രിസ്റ്റിയാനോ. 

ടൊറിനോയെക്കെതിരായ കളിയില്‍ ഫ്രീ കിക്കിലൂടെ ഗോള്‍ വല കുലുക്കിയാണ് ക്രിസ്റ്റിയാനോ നേട്ടത്തിലേക്ക് എത്തിയത്. 1960-61ല്‍ ഒമര്‍ സിവോറിയാണ് ക്രിസ്റ്റിയാനോയ്ക്ക് മുന്‍പ് സിരി എയില്‍ 25 ഗോളുകള്‍ നേടിയത്. 

യുവന്റ്‌സിന് വേണ്ടി ഈ സീസണില്‍ 26 കളിയില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 25 വട്ടം ഗോള്‍ വല കുലുക്കിയത്. യുവന്റ്‌സിന് വേണ്ടിയുള്ള ക്രിസ്റ്റിയാനോയുടെ ആദ്യ ഫ്രീകിക്ക് ഗോളാണ് ഇത്. ഒരു വര്‍ഷം മുന്‍പ് യുവന്റ്‌സിലെത്തിയ ക്രിസ്റ്റ്യാനോക്ക് ഗോള്‍ വല കുലുക്കാനാവാതെ പോയത് 42 ഫ്രീകിക്കുകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍