കായികം

സച്ചിനെ എങ്ങനെ പുറത്താക്കാം എന്ന വഴി തേടി മാത്രം ടീം മീറ്റിങ്ങുകള്‍ ചേര്‍ന്നിട്ടുണ്ട്; ടെക്‌നിക്കില്‍ കോഹ് ലിയെ അവഗണിച്ച് നാസര്‍ ഹുസെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം ടീം മീറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്ന്‍. പിഴവില്ലാത്ത ടെക്‌നിക്കുകളായിരുന്നു സച്ചിന്റേത് എന്നും നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെ പരിഗണിക്കുമ്പോള്‍ സാങ്കേതികത്വത്തിന്റെ കാര്യത്തില്‍ സച്ചിനാണ് കേമന്‍. ഇംഗ്ലണ്ട് നായകനായിരുന്ന സമയം, സച്ചിനെ എങ്ങനെ പുറത്താക്കാം എന്ന് ചര്‍ച്ച ചെയ്യുന്നതിനായി ഇംഗ്ലണ്ട് ടീം എത്ര ടീം മീറ്റിങ്ങുകള്‍ ചേര്‍ന്നിട്ടുണ്ടെന്ന് തനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ലെന്നും നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

ലോകത്തിന്റെ എല്ലാ ഭാഗത്തും റണ്‍സ് നേടാനാവുക എന്നതാണ് എന്നെ സംബന്ധിച്ച് ടെക്‌നിക്. പന്ത് വരാന്‍ കാത്ത് നിന്ന് സോഫ്റ്റ് ഹാന്‍ഡില്‍ കളിക്കുന്ന കളിക്കാരെയാണ് എനിക്ക് ഇഷ്ടം. നിലവിലെ കളിക്കാരില്‍ ഇംഗ്ലണ്ട് നായകന്‍ കെയിന്‍ വില്യംസണിന്റെ ബാറ്റിങ് ടെക്‌നിക്കിനോടാണ് എനിക്ക് കൂടുതല്‍ താത്പര്യം. 

ടെക്‌നിക്കില്‍ കാര്യമായ മാറ്റം വരുത്താതെയാണ് മൂന്ന് ഫോര്‍മാറ്റിലും വില്യംസണ്‍ കളിക്കുന്നത്. പന്ത് തന്നിലേക്ക് എത്താന്‍ കാത്ത് നിന്ന് കണ്ണിനടിയില്‍ പന്ത് എത്തിയതിന് ശേഷം പിഴവുകളില്ലാതെ ഷോട്ട് കളിക്കുകയാണ് വില്യംസണ്‍ ചെയ്യുന്നതെന്നും നാസര്‍ ഹുസെയ്ന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു