കായികം

വീണ്ടും ലൈവ് ക്രിക്കറ്റ്; ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര സോണിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് പരമ്പരയുടെ ലൈവ് ടെലിക്കാസ്റ്റ് പ്രഖ്യാപിച്ച് സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്ട്‌സ് നെറ്റ്വര്‍ക്ക് (എസ്പിഎസ്എന്‍). നാല് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ലൈവായി ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നത്. ജൂലൈ എട്ട് മുതല്‍ സോണി സിക്‌സ് ചാനലുകളില്‍ മത്സരത്തില്‍ ലൈവ് ടെലിക്കാസ്റ്റ് കാണാം.

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയില്‍ മൂന്നു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ജൂലായ് എട്ടിന് സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ് മത്സരം. മറ്റു രണ്ടു മത്സരങ്ങള്‍ 16നും 24നുമായി മാഞ്ചസ്റ്ററില്‍ നടക്കും.മെഡിക്കല്‍ സ്‌ക്രീനിങ്, ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം, സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യം എന്നിവയെല്ലാം പരിഗണിച്ചാണ് മത്സരവേദികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇംഗ്ലീഷ് മണ്ണില്‍ വിസ്ഡന്‍ ട്രോഫി നേട്ടം ലക്ഷമിട്ടാണ് വിന്‍ഡീസ് താരങ്ങള്‍ ഇറങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പല മാറ്റങ്ങളോടെയാണ് മത്സരം അരങ്ങേറുക. ബോളില്‍ തുപ്പല്‍ തേക്കുന്നതിനടക്കം വിലക്കുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി