കായികം

ധോനിക്ക് 39ാം ജന്മദിനം; 'കൗമാരക്കാരന്' ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ലോകവും ആരാധകരും 

സമകാലിക മലയാളം ഡെസ്ക്

മൂന്ന് ഐസിസി കിരീടങ്ങളും ഇന്ത്യയിലേക്ക് എത്തിച്ച ഒരേയൊരു നായകന് ഇന്ന് 39ാം ജന്മദിനം. ഭാവി എങ്ങോട്ട് എന്ന ആശങ്ക മുന്‍പില്‍ നില്‍ക്കുന്ന ഈ സമയവും ലഫ്‌നന്റ് കേണല്‍ എംഎസ് ധോനിക്ക് ആശംകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍...

2007ലെ ട്വന്റി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീട നേട്ടങ്ങളിലേക്ക് എത്തിയ ഒരേയൊരു ഇന്ത്യന്‍ നായകന്‍ എന്നതിനൊപ്പം റെക്കോര്‍ഡുകള്‍ പലതും ധോനിയുടെ പേരിലുണ്ട്. ഇതുവരെയുള്ള ട്വന്റി20 ലോകകപ്പുകളിലെല്ലാം ഇന്ത്യ ഇറങ്ങിയിരിക്കുന്നത് ധോനിയുടെ കീഴിലാണ്. 

2007-2016 വരെ ഇതുവരെ നടന്ന ലോകകപ്പുകളില്‍ ധോനിയായിരുന്നു ഇന്ത്യയുടെ നായകന്‍. ഇതില്‍ ആറോ ട്വന്റി20 ലോകകപ്പുകളിലും ഇന്ത്യയെ രണ്ടാം റൗണ്ട് വരെയെങ്കിലും എത്തിക്കാന്‍ ധോനിക്കായി. എന്നാല്‍ വിജയം നേടാനായില്ല. 

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ധോനിയുടെ പേരിലാണ്.2013ല്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ 224 റണ്‍സാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമാണ് ധോനി. 

2008ലെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന ലേല തുക വന്നത് ധോനിയുടെ പേരില്‍. 1.5 മില്യണ്‍ ഡോളറാണ് ധോനിക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.  2011ല്‍ ലഫ്‌നന്റ് കേണല്‍ ബഹുമതി ലഭിച്ചതിലൂടെ ഈ റാങ്ക് ലഭിക്കുന്ന ഏക ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി ധോനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്