കായികം

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ധോനി ചെന്നൈയുടെ ബോസ് ആവും, മാറ്റത്തിന്റെ സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ധോനിയുടെ ഭാവിയെ ചൊല്ലിയുള്ള ആശങ്കക്ക് ഇതുവരെ ഉത്തരമായിട്ടില്ല. ഈ സമയം അടുത്ത 10 വര്‍ഷത്തിനിടയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോനിയുടെ സ്ഥാനം എന്താണെന്ന് ചോദിച്ചാലോ....ഉത്തരം പറയാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന് പ്രയാസമില്ല. 

അടുത്ത പത്ത് വര്‍ഷത്തിന് ഇടയില്‍ ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബോസ് ആവും എന്നാണ് കാശി വിശ്വനാഥന്‍ പറയുന്നത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ധോനിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സ്ഥിരം സ്ഥാനമുണ്ടാകും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബോസ് എന്ന നിലയിലാവും അതെന്നാണ് ധോനിയുടെ ജന്മദിനത്തില്‍ അദ്ദേഹം പറഞ്ഞത്. 

അടുത്ത രണ്ട് സീസണില്‍ ധോനി ചെന്നൈക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പാണ്. അതിന് ശേഷം എന്താവും എന്നതിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ ഇപ്പോള്‍ സൂചന നല്‍കുന്നത്. ചെന്നൈ ടീം ഉടമ എന്‍ ശ്രീനിവാസനുമായുള്ള ധോനിയുടെ അടുത്ത ബന്ധം ഉള്‍പ്പെടെ നോക്കുമ്പോള്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമായി വരും വര്‍ഷങ്ങളിലും തുടരുമെന്ന് വ്യക്തമാണ്...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍