കായികം

''കഴിവില്ലെന്ന് ധോനിക്ക് തോന്നിയാല്‍ തീര്‍ന്നു, പിന്നെ ദൈവം വിചാരിച്ചാലും രക്ഷയില്ല''

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കഴിവില്ലെന്ന് ധോനിക്ക് തോന്നി കഴിഞ്ഞാല്‍ പിന്നെ ദൈവം വിചാരിച്ചാലും നമുക്ക് രക്ഷയുണ്ടാവില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ താരം ബദ്രിനാഥ്. ധോനിക്ക് അദ്ദേഹത്തിന്റേതായ ചിന്താഗതിയുണ്ട്. എന്ത് സംഭവിച്ചാലും അദ്ദേഹം അതില്‍ ഉറച്ച് നില്‍ക്കുമെന്നും ബദ്രിനാഥ് പറഞ്ഞു. 

ഓരോ കളിക്കാരനും പ്രത്യേകം റോളുകളുണ്ടെന്നാണ് ധോനിയുടെ ചിന്ത. എന്റെ റോള്‍ ടീമിലെ പ്രയാസമേറിയ ഘട്ടങ്ങളില്‍ നിന്ന് കരകയറ്റുക എന്നതാണ്. ധോനിയുടെ ഏറ്റവും വലിയ ശക്തി എന്താണെന്ന് വെച്ചാല്‍, കളിക്കാര്‍ക്ക് ധോനി കൂടുതല്‍ അവസരം കൊടുക്കും...

ബദ്രി നല്ലതാണെന്ന് ധോനിക്ക് തോന്നിയാല്‍ ബദ്രി നല്ലതാണ്. ബദ്രി അവിടെ ഉണ്ടാവും. ശരിയെന്ന് ധോനിക്ക് തോന്നി കഴിഞ്ഞാല്‍ പിന്നെ അത് അനുസരിച്ചേ ധോനി മുന്‍പോട്ട് പോവുകയുള്ളു. നമ്മള്‍ എങ്ങനെ പ്രകടനം നടത്തിയാലും ടീം ഉടമകള്‍ നമ്മളെ ഒരേപോലെയെ കാണുകയുള്ളെന്നും ബദ്രിനാഥ് പറഞ്ഞു. 

2010ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ബദ്രിനാഥ് ടീമിന്റെ ഭാഗമായിരുന്നു. ആ സീസണില്‍ ആദ്യത്തെ ഏഴ് കളികളില്‍ രണ്ടെണ്ണം മാത്രമാണ് ചെന്നൈ ജയിച്ചത്. പരിക്കിനെ തുടര്‍ന്ന് ധോനിക്ക് ആറ് മത്സരങ്ങള്‍ നഷ്ടമായി. എന്നാല്‍ റെയ്‌നയുടെ നായകത്വത്തിന് കീഴില്‍ അടുത്ത നാല് കളികള്‍ ജയിച്ച് ചെന്നൈ ഒടുവില്‍ കിരീടത്തിലും മുത്തമിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു