കായികം

പരിശീലനത്തിന് പണമില്ല, ബിഎംഡബ്ല്യുകാര്‍ ഫേസ്ബുക്കില്‍ വില്‍പ്പനക്ക് വെച്ച് ദ്യുതി ചന്ദ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിശീലനത്തിന് പണം കണ്ടെത്താന്‍ തന്റെ ബിഎംഡബ്ല്യു കാര്‍ ലേലത്തില്‍ വെച്ച് ഇന്ത്യന്‍ സ്പ്രിന്റ് താര് ദ്യുതി ചന്ദ്. കാര്‍ വില്‍പ്പനക്ക് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ദ്യുതിയുടെ പോസ്റ്റ് എത്തി. എന്നാല്‍ പിന്നാതെ താരം ഇത് ഡിലീറ്റ് ചെയ്തു. 

2015 ബിഎംഡബ്ല്യു 3 സീരിസിലെ കാറാണ് ദ്യുതിയുടെ പക്കലുള്ളത്. 30 ലക്ഷം രൂപയായിരുന്നു വില. കോവിഡിനെ തുടര്‍ന്ന് എന്റെ പരിശീലനത്തിനായി സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നില്ല. കോവിഡ് സൃഷ്ടിച്ച പ്രയാസങ്ങളെ തുടര്‍ന്നാണ് ഇതെന്നും ദ്യുതി പറഞ്ഞു. 

എനിക്ക് ഇപ്പോള്‍ പണത്തിന്റെ ആവശ്യമുണ്ട്. പരിശീലനത്തിനും ഡയറ്റ് നോക്കുന്നതിനും പണം കണ്ടെത്തുന്നതിനാണ് കാര്‍ വില്‍ക്കാന്‍ ആലോചിച്ചത്. ടോക്യോ ഒളിംപിക്‌സിനായാണ് താനിപ്പോള്‍ പരിശീലനം നടത്തുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിക്കുമ്പോള്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നതായാണ് അവരും പറയുന്നത്...

ഏഷ്യന്‍ ഗെയിംസില്‍ മികവ് കാണിച്ചപ്പോള്‍ ഒറീസ സിഎം നവീന്‍ പാട്‌നായിക് നല്‍കിയ 3 കോടി രൂപയില്‍ നിന്ന് പണമെടുത്താണ് ബിഎംഡബ്ല്യു കാര്‍ വാങ്ങിയത്. കാര്‍ വാങ്ങിയതിനൊപ്പം ഞാന്‍ വീടും പണിതു. ഫേസ്ബുക്കില്‍ കാര്‍ വില്‍പ്പനക്കെന്ന ദ്യുതിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ സര്‍ക്കാരിന്റെ ഇടപെടല്‍ തേടി മുറവിളി ഉയരുന്നുണ്ട്. 

എനിക്ക് ഇതല്ലാതെ മറ്റ് രണ്ട് കാറുകള്‍ കൂടിയുണ്ട്. മൂന്ന് കാര്‍ പാര്‍ക്ക് ചെയ്യാന്‍ എന്റെ വീട്ടില്‍ മതിയായ ഇടമില്ല. അതുകൊണ്ടുമാണ് വില്‍ക്കുന്നതെന്ന് ദ്യുതി പറഞ്ഞു. നേരത്തെ ടോക്യോ ഒളിംപിക്‌സിനായുള്ള പരിശീലനത്തിനായി 50 ലക്ഷം രൂപ സര്‍ക്കാര്‍ ദ്യുതിക്ക് അനുവദിച്ചിരുന്നു. 

അന്ന് മാസത്തില്‍ അഞ്ച് ലക്ഷം രൂപയാണ് പരിശീലകരുടെ പ്രതിഫലത്തിനുള്‍പ്പെടെ ദ്യുതി ചിലവാക്കിയത്. ടോക്യോ ഒളിംപിക്‌സ് നീട്ടിയതോടെ വീണ്ടും പരിശീലനം നടത്തുകയും, ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടി വരികയും ചെയ്യുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്