കായികം

ക്രിക്കറ്റിന്റെ മടങ്ങിവരവ് ആഘോഷിച്ച മത്സരം; സതാംപ്ടൺ ടെസ്റ്റ് ജയത്തിൽ വിൻഡീസിനെ വാനോളം പുകഴ്ത്തി താരങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ​ഗംഭീര ജയം സ്വന്തമാക്കിയ വിൻഡീസ് നിരയെ പ്രശംസിച്ച് ഇന്ത്യൻ താരങ്ങളടക്കം രം​ഗത്ത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നാലുവിക്കറ്റിനാണ് ആദ്യ ടെസ്റ്റ് വിൻഡീസ് ജയിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് 116 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചപ്പോൾ ആ മടങ്ങിവരവ് ആഘോഷിച്ച മത്സരമായിരുന്നു ഇതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. 

കോച്ചിനെയും നായകനെയും ടീം അം​ഗങ്ങളെയും വാനോളം പുകഴ്ത്തുകയാണ് മുൻതാരങ്ങളും നിലവിലെ ക്രിക്കറ്റ് വമ്പന്മാരും അടക്കമുള്ളവർ. വിൻഡീസ് കാഴ്ചവച്ച പ്രകടനത്തെക്കുറിച്ച് വാക്കുകളിൽ പറഞ്ഞൊതുക്കാൻ കഴിയില്ലെന്നാണ് ചിലർ പറയുന്നത്. 

"വാവ് വെസ്റ്റ് ഇൻഡീസ്, എന്തൊരു ജയം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും പരമമായ പ്രദർശനം" എന്നാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി അഭിപ്രായപ്പെട്ടത്. സച്ചിനാകട്ടെ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചെന്നും ജെർമെയ്ൻ ബ്ലാക്ക്‌വുഡ് വളരെ നിർണായകമായ പ്രകടനം നടത്തി സമ്മർദ്ദത്തിന്റെ സമയത്ത് വെസ്റ്റ് ഇൻഡീസിനെ മുന്നോട്ട് നീക്കിയെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. വളരെ പ്രാധാന്യമുള്ള ജയം എന്നാണ് മാസ്റ്റർ ബ്ലാസ്റ്ററുടെ വിശേഷണം.

'ക്രിക്കറ്റിന്റെ മടങ്ങിവരവ് ഘോഷിച്ച മത്സരം' എന്നായിരുന്നു സംഗക്കാരയുടെ പ്രതികരണം. ഉരുക്കുപോലെ ഉറച്ചതീരുമാനമായിരുന്നു വിൻഡീസിന്റേതെന്നും ബെൻ സ്‌റ്റോക്‌സും ജേസൺ ഹോൾഡറും മുകച്ച നായകന്മാരാണെന്ന് തെളിയിച്ചതാണെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. 

വളരെ മികച്ച ടെസ്റ്റ് ജയം എന്നായിരുന്നു ബ്രയാൻ ലാറയുടെ വിശേഷണം. ജേസൺ ഹോൾഡറെയും ടീമിനെയും അഭിനന്ദിച്ചതിനൊപ്പം ടീം മാനേജ്‌മെന്റും കോച്ചുമാരും വളരെ വലിയ കാര്യമാണ് ചെയ്തതെന്നും പറഞ്ഞു

ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സിൽ 204 റൺസിന് പുറത്താക്കിയ വിൻഡീസ് ഒന്നാം ഇന്നിങ്‌സിൽ 318 റൺസ് നേടി 114 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 313 റൺസിൽ അവസാനിപ്പിക്കാനും വിൻഡീസിനായി. 200 റൺസ് വിജയലക്ഷ്യം വിൻഡീസ് ആറുവിക്കറ്റ് നഷ്ടത്തിലാണ്  മറികടന്നത്. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വിജയത്തോടെ വിൻഡീസ് 1-0 ന് മുന്നിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍; ഫെഡറേഷന്‍ കപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍