കായികം

മഷ്‌റഫെ മൊര്‍താസ കോവിഡ് മുക്തനായി; ആശ്വാസ വാര്‍ത്ത മൂന്നാഴ്ചക്ക് ശേഷം 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്‌റഫെ  മൊര്‍താസ കോവിഡ് മോചിതനായി. ജൂണ്‍ 20നാണ് മൊര്‍താസക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡ് മുക്തി നേടിയതായി ചൊവ്വാഴ്ച മൊര്‍താസ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ദൈവാനുഗ്രഹത്താലും, നിങ്ങളുടെയെല്ലാം പ്രാര്‍ഥനയാലും എന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു, മൊര്‍താസ ട്വിറ്ററില്‍ കുറിച്ചു. 

വീട്ടില്‍ വെച്ച് തന്നെയാണ് മൊര്‍താസ ചികിത്സക്ക് വിധേയമായത്. കോവിഡ് പൊസിറ്റീവായവര്‍ പൊസിറ്റീവ് ചിന്താഗതിയോടെ ഇരിക്കൂ എന്നും മൊര്‍താസ പറയുന്നു. ദൈവത്തില്‍ വിശ്വസിച്ച് നിയമങ്ങള്‍ പാലിക്കൂ. ഒരുമിച്ച് നമുക്ക് ഈ വൈറസിനെതിരെ പൊരുതാമെന്നും മൊര്‍താസ പറഞ്ഞു. 

എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും മൊര്‍താസയുടെ ഭാര്യ സുമോന ഹഖിന്റെ കോവിഡ് ഫലം പൊസിറ്റീവായി തുടരുകയാണ്. മൊര്‍താസയെ കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ നഫീസ് ഇഖ്ബാലിനും, നസ്മുല്‍ ഇസ്ലാമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കോവിഡ് മുക്തരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്