കായികം

സൗരവ് ഗാംഗുലി ക്വാറന്റീനില്‍ ; സഹോദരന് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. ഗാംഗുലി ഇന്നലെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ പോയത്. മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പോയത്.

മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍ര് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിലേക്ക് മാറ്റി.

ഇതിന് പിന്നാലെ സൗരവ് ഗാംഗുലി മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബംഗാള്‍ മുന്‍ ആഭ്യന്തര ക്രിക്കറ്റ് താരമാണ് സ്‌നേഹാശിഷ് ഗാംഗുലി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി