കായികം

ഈ വര്‍ഷം ഒടുവില്‍ ഒരു സന്തോഷ വാര്‍ത്ത കേട്ടു, റയലിന്റെ കിരീട നേട്ടം ആഘോഷിച്ച് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലാ ലീഗ കിരീടത്തിലേക്ക് എത്തിയ റയല്‍ മാഡ്രിഡിനെ അഭിനന്ദിച്ച് രോഹിത് ശര്‍മ. ഈ വര്‍ഷം അങ്ങനെ ഒരു സന്തോഷ വാര്‍ത്ത എത്തി എന്നാണ് റയലിന്റെ 37ാം ലാ ലിഗ കിരീട നേട്ടത്തെ പ്രശംസിച്ച് രോഹിത് പറഞ്ഞത്. 

മറ്റൊരു കിരീടം കൂടി റയലിന്റെ കൈകളില്‍. ഈ പ്രതിസന്ധി ഘട്ടത്തില്‍ റയല്‍ എല്ലാ അര്‍ഥത്തിലും ഒരു ടീമായി വന്നു. അഭിനന്ദനങ്ങള്‍. നല്ല വാര്‍ത്തകള്‍ ഇതുവരെ ഇല്ലാതിരുന്ന ഈ ഒരു വര്‍ഷം അങ്ങനെ ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കുന്നു, ട്വിറ്ററില്‍ രോഹിത് കുറിച്ചു. 

ഇന്ത്യയിലെ റയല്‍ മാഡ്രിഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് രോഹിത്. ലാ ലിഗയുടെ ചരിത്രത്തില്‍ ഫുട്‌ബോളിന് പുറത്തുള്ള ഒരാള്‍ ക്ലബിന്റെ ബ്രാന്‍ഡ് അംബാസിഡറാവുന്നത് ആദ്യമായാണ്. ലോകം കോവിഡ് വൈറസില്‍ കുരുങ്ങുന്നതിന് മുന്‍പ് രോഹിത് എല്‍ ക്ലാസിക്കോ കാണാന്‍ ബെര്‍നാബ്യുവില്‍ എത്തിയിരുന്നു. 

മാഡ്രിഡിലെത്തിയ രോഹിത്തിന് റയല്‍ ജേഴ്‌സി സമ്മാനിക്കുകയും ചെയ്തു. റയലിന്റെ പരിശീലകന്‍ സിനദിന്‍ സിദാനാണ് തന്റെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരമെന്നും, സിദാനെ ആരാധിച്ചാണ് താന്‍ വളര്‍ന്നതെന്നും രോഹിത് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു