കായികം

എന്റെ കുടുംബം! ഹൃദയം തൊടുന്ന ഫോട്ടോയുമായി ഹര്‍ദിക് പാണ്ഡ്യ 

സമകാലിക മലയാളം ഡെസ്ക്

കുടുംബത്തോടൊപ്പമുള്ള ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്. ഭാര്യ നതാഷക്കും, മൂന്ന് വളര്‍ത്തു നായ്ക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഹര്‍ദിക് കുടുംബം എന്ന തലക്കെട്ട് നല്‍കിയത്. 

ഫോട്ടോഗ്രാഫറേയും തങ്ങളുടെ സ്‌റ്റൈലിസ്റ്റിനേയും ടാഗ് ചെയ്താണ് ഹര്‍ദിക് ഫോട്ടോ പങ്കുവെച്ചത്. ജനുവരി ഒന്നിനാണ് തങ്ങള്‍ വിവാഹിതരാവാന്‍ പോവുന്നതായി ഹര്‍ദിക്കും നതാഷയും പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ നാളില്‍ വിവാഹം കഴിഞ്ഞതായും കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും ആരാധകരെ അറിയിച്ച് ഹര്‍ദിക് എത്തിയിരുന്നു. 

അടുത്തിടെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ പങ്കുവെച്ചും ഹര്‍ദിക് എത്തിയിരുന്നു. പുഷ് അപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ വരെ ചലഞ്ച് ചെയ്താണ് കോഹ് ലി ആരാധകരെ കൗതുകത്തിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല