കായികം

സ്‌പെഷ്യല്‍ ബൗളറിനൊപ്പം സഞ്ജുവിന്റെ പരിശീലനം; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പിടിമുറുക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉയര്‍ന്ന വലിയ ചര്‍ച്ചകളില്‍ ഒന്നായിരുന്നു ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമോ എന്നത്. ട്വന്റി20 ലോകകപ്പിന്റെ സാധ്യതകള്‍ മങ്ങി നില്‍ക്കുകയും, ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ഇന്ത്യക്ക് ഇനിയും സമയം വേണമെന്നിരിക്കേയും പരിശീലനം തുടരുകയാണ് സഞ്ജു, അതും സ്‌പെഷ്യല്‍ പ്രാക്ടീസ്...

സ്‌പെഷ്യല്‍ ബൗളറിന് ഒപ്പം സ്‌പെഷ്യല്‍ പ്രാക്ടീസ് എന്ന് പറഞ്ഞാണ് സഞ്ജു നാട്ടിലെ വഴികളില്‍ ഒന്നില്‍ നിന്ന് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇവിടെ പള്ളീലച്ചനാണ് സഞ്ജുവിന് പന്തെറിഞ്ഞ് കൊടുക്കുന്നത്. 

ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് ഫാ. റെബീരോ എന്നാണ് ബൗളറെ കുറിച്ച് സഞ്ജു പറയുന്നത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലോക്ക്ഡൗണ്‍ നാളില്‍ സമൂഹമാധ്യമങ്ങളില്‍ സഞ്ജുവും സജീവമായിരുന്നു. ധോനിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്നും, സ്വന്തമായ ശൈലി ഉണ്ടാക്കാനാണ് താത്പര്യമെന്നും സഞ്ജു പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു