കായികം

താടിവെച്ച് പുതിയ ലുക്കില്‍ ചിരി നിറച്ച് ധോനി; വീഡിയോ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ പുതിയ ലുക്ക് പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. താടിയും മീശയും കൂടുതലായി വളര്‍ത്തി ഇതുവരെ കാണാത്ത സ്റ്റൈലിലെ ധോനിയാണ് ഇവിടെ വരുന്നത്. 

വീഡിയോ കോളില്‍ നിന്നെടുത്ത നിമിഷമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇവിടെ പങ്കുവെക്കുന്നത്. ഫോണിലേക്ക് നോക്കി ചിരിച്ച് ധോനി കൈ വീശി കാണിക്കുന്നുണ്ട്. 

മുടി നീട്ടി വളര്‍ത്തിയും പിന്നെ പറ്റെ വെട്ടിയുമെല്ലാം ധോനി പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ഈ ലുക്ക് പുതിയതാണ്. കോവിഡ് കാലത്തെ ധോനിയുടെ പുതിയ ലുക്ക് ആരാധകരെ ത്രില്ലടിപ്പിക്കുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ജന്മദിനത്തില്‍ റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ ആശംസ അറിയിക്കാന്‍ എത്തിയ ആരാധകര്‍ക്ക് മുന്‍പിലേക്ക് ധോനി എത്തുന്ന വീഡിയോയും വൈറലായിരുന്നു. കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്‍ സാധ്യമായാല്‍ ധോനിയുടെ പ്രകടനം എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്