കായികം

ബിസിസിഐ ജനറല്‍ മാനേജര്‍ സാബാ കരീം രാജിവെച്ചു; പടിയിറങ്ങുന്നത് ബോര്‍ഡ് ആവശ്യപ്പെട്ടതോടെ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിസിസിഐ ജനറല്‍ മാനേജര്‍ സാബാ കരീം രാജി വെച്ചു. ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ 2017 മുതല്‍ ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ പദവി വഹിക്കുന്ന സാബാ കരീമിനോട് മാറി നില്‍ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

രാഹുല്‍ ജോഹ്‌റിയുടെ രാജി സ്വീകരിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുന്‍പാണ് സാബാ കരീമിനും പടിയിറങ്ങേണ്ടി വരുന്നത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് സാബാ കരീമിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് രാജി ആവശ്യപ്പെടുന്നതിലേക്ക് നയിച്ചത് എന്നാണ് സൂചന. 

കോവിഡ് കാലത്ത് ആഭ്യന്തര ക്രിക്കറ്റ് മുന്‍പോട്ട് കൊണ്ടുപോവാന്‍ സഹായിക്കുന്ന പദ്ധതികളൊന്നും സമര്‍പ്പിക്കാന്‍ സാബാ കരീമിനായില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും, നിലവില്‍ ക്രിക്കറ്റ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് യാതൊരു വിധ പ്രവര്‍ത്തിയും നടക്കാത്തതിനാല്‍ സാബാ കരീമിന്റെ സ്ഥാനം നഷ്ടമായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്