കായികം

2020ല്‍ ട്വന്റി20 ലോകകപ്പ് ഇല്ല; 2022 വരെ കാത്തിരിക്കണം 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചു. ഇന്ന് ചേര്‍ന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെതാണ് തീരുമാനം. 2021 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഓസ്‌ട്രേലിയയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം നീട്ടിവച്ചത്. 

2022ല്‍ മത്സരം നടത്താനും യോഗം തീരുമാനിച്ചു. ഒക്ടോബര്‍ മുതല്‍ നവംബര്‍ 22 വരയാകും മത്സരങ്ങള്‍. ഫൈനല്‍ മത്സരം നവംബര്‍ 13ന് നടക്കും. അതേസമയം ഇന്ത്യ ആഥിത്യമരുളുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ മാറ്റമില്ല. മത്സരങ്ങള്‍ 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നടക്കും. നവംബര്‍ 26നാണ് ഫൈനല്‍,

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല