കായികം

'പട്ടൗഡിക്ക് കാഴ്ചക്കുറവുണ്ടെന്ന് ഇം​ഗ്ലീഷ് നായകൻ വിശ്വസിച്ചില്ല'- വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച നായകന്‍മാരില്‍ ഒരാളായിരുന്നു മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി. ഇന്ത്യയുടെ ഇതിഹാസമായ അദ്ദേഹം 46 ടെസ്റ്റുകളില്‍ രാജ്യത്തിനായി കളിച്ചു. ഇതില്‍ 40ലും അദ്ദേഹം തന്നെയായിരുന്നു ക്യാപ്റ്റന്‍. ദി നവാബ് ഓഫ് പട്ടൗഡി, ടൈഗര്‍ പട്ടൗഡി എന്നിങ്ങനെയും മുന്‍ നായകന്‍ അറിയപ്പെട്ടു. ആറ് സെഞ്ച്വറികളടക്കം 2793 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒരു കണ്ണിന് കാഴ്ചയില്ലാതെയാണ് പട്ടൗഡി മികച്ച ബാറ്റിങുമായി കളം നിറഞ്ഞത് എന്ന സവിശേഷതയുണ്ട്. അദ്ദേഹത്തിന്റെ വലത് കണ്ണിന്റെ കാഴ്ച ഒരു അപകടത്തിലാണ് നഷ്ടമാകുന്നത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രക്കിടെ 1961ലാണ് അപകടം സംഭവിച്ചത്.

അദ്ദേഹത്തിന്റെ കാഴ്ചക്കുറവ് സംബന്ധിച്ച് ശ്രദ്ധയമായ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മകനും ബോളിവുഡ് സൂപ്പര്‍ താരവുമായ സെയ്ഫ് അലി ഖാന്‍. മുന്‍ ഇംഗ്ലണ്ട് നായകന്‍ ജെഫ്രി ബൊയ്‌ക്കോട്ടിന് ഇക്കാര്യം വിശ്വാസമുണ്ടായിരുന്നില്ലെന്ന കാര്യമാണ് സെയ്ഫ് വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ അഭിപ്രായം.

ഒരു കണ്ണിന് കാഴ്ചയില്ലാതെയാണ് പട്ടൗഡി കളിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നല്ലെന്നായിരുന്നു ബൊയ്‌ക്കോട്ടിന്റെ അഭിപ്രായം. ഇക്കാര്യം അദ്ദേഹം തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും അത് കേട്ടപ്പോള്‍ തനിക്ക് ദേഷ്യം തോന്നിയതായും സെയ്ഫ് പറയുന്നു. ഒരു കണ്ണിന് മാത്രം കാഴ്ചയുമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇംഗ്ലീഷ് നായകന്റെ മറുപടി. തന്റെ പിതാവ് കള്ളം പറഞ്ഞുവെന്നാണോ വിചാരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പട്ടൗഡി കള്ളം പറയുകയാണെന്ന മറുപടിയിയായിരുന്നു ബൊയ്‌ക്കോട്ട് നല്‍കിയത്.

ഇക്കാര്യം അറിഞ്ഞപ്പോള്‍ പട്ടൗഡിക്കും ദേഷ്യം തോന്നിയെന്ന് സെയ്ഫ് അലി ഖാന്‍ വ്യക്തമാക്കി. ഒറ്റ കണ്ണിന്റെ കാഴ്ചയില്‍ തന്നെ താന്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ജീവിതത്തില്‍ ആ ഒരൊറ്റ നിമിഷത്തില്‍ മാത്രമാണ് അദ്ദേഹം അഹങ്കാരത്തോടെ പറയുന്നത് ആദ്യമായും അവസാനമായും കണ്ടതെന്നും സെയ്ഫ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്