കായികം

റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ക്രിസ്റ്റ്യാനോ; സീരി എയിലും ഗോള്‍ വല കുലുക്കി തേരോട്ടം

സമകാലിക മലയാളം ഡെസ്ക്

വെല്ലുവിളികള്‍ ഏറ്റെടുത്ത് ലീഗ് മാറി കൊണ്ടിരിക്കുമ്പോഴും ഗോള്‍ വല കുലുക്കുന്നതില്‍ പിശുക്കാതെ ക്രിസ്റ്റ്യാനോ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍, സ്പാനിഷ് ലീഗുകളില്‍ 50 ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്ന ഒരേയൊരു താരമായി ക്രിസ്റ്റിയാനോ. 

സിരി എയില്‍ അതിവേഗത്തില്‍ 50 ഗോളുകള്‍ തികക്കുന്ന താരമാണ് ക്രിസ്റ്റിയാനോ. 61 മത്സരങ്ങളാണ് ക്രിസ്റ്റിയാനോയ്ക്ക് ഇതിനായി വേണ്ടിവന്നത്. ഒരു സീരി എ സീസണില്‍ 30 ഗോളുകള്‍ നേടുന്ന ആദ്യ യുവന്റ്‌സ് താരവുമാണ് ക്രിസ്റ്റിയാനോ. 

തിങ്കളാഴ്‌സ ലാസിയോക്കെതിരെ രണ്ട് വട്ടം ഗോള്‍ വല കുലുക്കിയതോടെയാണ് നേട്ടങ്ങളിലേക്ക് ക്രിസ്റ്റിയാനോ എത്തിയത്. സീസണില്‍ 30 ഗോളുകള്‍ തികയ്ക്കുന്ന സീരി എയിലെ അഞ്ചാമത്തെ മാത്രം താരവുമാണ് ക്രിസ്റ്റിയാനോ. 

സിരി എയില്‍ ഒരു സീസണില്‍ പെനാല്‍റ്റിയിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി. 12 വട്ടമാണ് സീസണില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ വല കുലുക്കിയത്. 2020ല്‍ 20 ലീഗ് ഗോള്‍ നേടിയ ഒരേയൊരു താരവുമാണ് ക്രിസ്റ്റിയാനോ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു