കായികം

ഐപിഎല്ലില്‍ വീണാല്‍ പിന്നെ ധോനിയില്ല, ഇന്ത്യന്‍ ടീമിലേക്ക് എത്തില്ലെന്ന് ഓസീസ് മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ തിളങ്ങാനായില്ലെങ്കില്‍ ധോനിക്ക് മുന്‍പില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യതകള്‍ എന്നന്നേക്കുമായി അടയുമെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡീന്‍ ജോണ്‍സ്. ഇംഗ്ലണ്ട് ലോകകപ്പിന് ശേഷമെടുത്ത ഇടവേള ധോനിക്ക് ഗുണകരമായിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത് എന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു. 

പ്രായം കൂടുംതോറും വലിയ ഇടവേളകള്‍ക്ക് ശേഷമുള്ള തിരിച്ചു വരവ് ബുദ്ധിമുട്ട് നിറഞ്ഞതാവും. നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ധോനിക്ക് മുന്‍പില്‍ വാതിലുകള്‍ തുറന്ന് കിടക്കുകയാണ്. ക്രിക്കറ്റിലെ മഹാനായ താരമാണ് ധോനി. അതുകൊണ്ട് ധോനിയുടെ കരിയര്‍ അദ്ദേഹത്തിന് തന്നെ തീരുമാനിക്കാം, ഡീന്‍ ജോണ്‍സ് പറഞ്ഞു. 

എന്നാലിപ്പോള്‍ കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. എന്നാല്‍ മികച്ച ഫിനിഷര്‍ ഇല്ലാത്തതിന്റെ വെല്ലുവിളി ഇന്ത്യ നേരിടുന്നുണ്ട് ഇപ്പോള്‍. ഹര്‍ദിക് പാണ്ഡ്യ ഫിനിഷറായി കണക്കാക്കാം എന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്