കായികം

ആദ്യമായി കേക്ക് ഉണ്ടാക്കി പരീക്ഷണം, അതും അനുഷ്‌കയുടെ ജന്മദിനത്തിന്; ക്വാറന്റൈന്‍ ജീവിതത്തിലെ ഹൈലൈറ്റ് എന്ന് കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജീവിതത്തില്‍ ആദ്യമായി കേക്ക് ഉണ്ടാക്കിയ അനുഭവം പങ്കുവെച്ച് വരികയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അനുഷ്‌കയുടെ ജന്മദിനത്തിനാണ് കോഹ് ലി പാചകത്തില്‍ പരീക്ഷണം നടത്തിയത്. 

മായങ്ക് അഗര്‍വാളിനൊപ്പമുള്ള ലൈവിലാണ് കോഹ് ലി കോവിഡ് കാലത്തെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലൊന്ന് പങ്കുവെച്ചത്. അനുഷ്‌കയുടെ ജന്മദിനത്തില്‍ ജീവിതത്തിലാദ്യമായി കേക്ക് ഉണ്ടാക്കിയത് ക്വാറന്റൈന്‍ കാലത്തെ ഹൈലൈറ്റുകളിലൊന്നാണ്...

ആദ്യ ശ്രമത്തില്‍ തന്നെ അത് വിജയിച്ചു. കേക്ക് ഇഷ്ടപ്പെട്ടതായി അനുഷ്‌ക പറഞ്ഞതാണ് ആ നിമിഷത്തെ വളരെ അധികം പ്രത്യേകതയുള്ളതാക്കുന്നതെന്നും കോഹ് ലി പറഞ്ഞു. ടീമിലെ ആരാണ് നന്നായി പ്രോട്ടീഷ് ഷെയ്ക്ക് ഉണ്ടാക്കുന്നത് എന്ന മായങ്കിന്റെ ചോദ്യത്തിനും കോഹ് ലിയുടെ മറുപടി എത്തി. 

നീ എന്തിനാണ് ഇത് ചോദിക്കുന്നത് എന്ന് എനിക്കറിയാം. നീ, നവ്ദീപ് സെയ്‌നി, പിന്നെ ഞാന്‍ എന്റെ പേര് തന്നെ പറയും, കോഹ് ലി പറഞ്ഞു. ഐപിഎല്‍ പതിമൂന്നാം സീസണിന് മുന്‍പിലുള്ള പ്രതിബന്ധങ്ങളെല്ലാം നീങ്ങിയതോടെ കളിക്കളത്തിലേക്ക് കോഹ് ലിയും മടങ്ങി എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി