കായികം

വിന്‍ഡീസിനെ മഴ രക്ഷിക്കുമോ? വിജയിക്കാന്‍ വേണം 399 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പോരാട്ടത്തില്‍ മഴ കളിക്കുന്നു. മഴയെത്തുടര്‍ന്ന് നാലാം ദിനത്തിലെ കളി ആരംഭിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 

399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന വിന്‍ഡീസ് ആറ് ഓവറില്‍ രണ്ടി വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനത്തില്‍ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ വിന്‍ഡീസിന് ഇനി 389 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ കുഴക്കിയ ബ്രോഡാണ് വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയത്. 

നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സിന് പുറത്തായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിപ്പച്ച ഇംഗ്ലണ്ട് 172 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 

റോറി ബേണ്‍സ് (90), ഡോം സിബ്‌ലെ (56), ക്യാപ്റ്റന്‍ ജോ റൂട്ട് (പുറത്താകാതെ 68) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇംഗ്ലണ്ട് 226 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഇംഗ്ലണ്ടിന് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ ഹോള്‍ഡര്‍, ചെയ്‌സ് എന്നിവര്‍ പങ്കിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത