കായികം

'ചത്താലും വല കുലുക്കാന്‍ സമ്മതിക്കൂല', പാടത്തെ കളിയിലെ തകര്‍പ്പന്‍ സേവുകളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

സമകാലിക മലയാളം ഡെസ്ക്

ഭാവിയിലെ ആലിസണ്‍ ബെക്കറാണോ, മാന്യുയല്‍ ന്യൂയറാണോ, അതോ ഡേവിഡ് ഡി ഗിയയാണോ? കേരളത്തിലെ പാടത്തെ കളിയില്‍ ഗോള്‍ വല കുലുക്കാതിരിക്കാന്‍ തുടരെ വന്ന പാസുകളും കൗണ്ടര്‍ പാസുകളെല്ലാം തട്ടിയകറ്റുന്ന ചെക്കനാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ ലോകത്തിന് മുന്‍പിലേക്ക് വെക്കുന്നു. ആദ്യം വരുന്ന ഡയറക്ട് ഹിറ്റ് ഇരുകൈകൊണ്ടും അവന്‍ തട്ടിയിട്ടു. അത് ചെന്ന് വീണത് ഗോള്‍ പോസ്റ്റിന് വലത്തായി നില്‍ക്കുന്നയാളുടെ കാലുകളിലേക്കാണ്. അവിടെ നിന്ന് വന്ന ഷോട്ട് കിടന്ന് കൊണ്ട് ഒരു കാലുകൊണ്ടാണ് അവന്‍ തട്ടിയകറ്റിയത്. 

അവിടം കൊണ്ടും തീര്‍ന്നില്ല, പിന്നാലെ റീബൗണ്ട് പിടിച്ചെടുത്ത് വന്ന ഷോട്ടും കാലുകൊണ്ട് തട്ടി അകറ്റി. പിന്നാലെ ഗോള്‍വലയിലേക്കെന്ന് ഉറപ്പിച്ച് വന്ന ഷോട്ട് കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് ഓടി വന്ന് ദേഹം കൊണ്ടാണ് അവന്‍ തട്ടി അകറ്റിയത്. ഇതിപ്പോള്‍ നിരവധി തവണയാണ് കേരളത്തിന്റെ മണ്ണില്‍ നിന്ന് വരുന്ന കളിക്കളത്തിലെ വിസ്മയങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് വൈറലാവുന്നത്. നേരത്തെ മെസിയേയേും ക്രിസ്റ്റിയാനോയേയും അനുകരിച്ച് ഫ്രീ കിക്കുമായി മിഷാന്‍ അബുസുലൈസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ