കായികം

ഞാനും റിഷഭ് പന്തും നല്ല സുഹൃത്തുക്കളാണ്, ടീമിലെ സ്ഥാനത്തിനായി മത്സരിക്കുന്നില്ലെന്നും സഞ്ജു 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: റിഷഭ് പന്തും താനും നല്ല സുഹൃത്തുക്കളാണെന്ന് സഞ്ജു സാംസണ്‍. ടീമില്‍ സ്ഥാനം കണ്ടെത്തുന്നത് സംബന്ധിച്ച് പന്തുമായി മത്സരം എന്ന ചിന്തയൊന്നും തന്റെ മനസില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സഞ്ജു പറയുന്നു, ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ പ്രതികരണം. 

ടീം കോമ്പിനേഷനെ ആശ്രയിച്ചാണ് എല്ലാം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചോ, ഏതെങ്കിലും കളിക്കാരെ നോട്ടമിട്ടോ കളിക്കുന്നതല്ല യഥാര്‍ഥ ക്രിക്കറ്റ്. പന്ത് കഴിവുള്ള കളിക്കാരനാണ്. ഒരുമിച്ചുള്ള സമയം ഞങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്, സഞ്ജു പറഞ്ഞു. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പം കളിച്ചാണ് ഞങ്ങള്‍ തുടങ്ങിയത്. പന്തിനൊപ്പം ഒരുപാട് വട്ടം ബാറ്റ് ചെയ്തു. ഗുജറാത്ത് ലയേണ്‍സിനെതിരെ ഡല്‍ഹിക്ക് വേണ്ടി പന്തിനൊപ്പം നിന്ന് ചെയ്‌സ് ചെയ്തത് എനിക്കോര്‍മയുണ്ട്. അന്ന് പന്തിന്റെ സിക്‌സ് ഗ്രൗണ്ടിന്റെ പുറത്തേക്ക് പോയി. 200ന് മുകളില്‍ റണ്‍സ് അന്ന് ഞങ്ങള്‍ ചെയ്‌സ് ചെയ്തു, ആ കൂട്ടുകെട്ട് എന്നും ഓര്‍മിക്കുന്നതാണ്...

ടീമിലെ സ്ഥാനത്തിനായി ഞാനും പന്തും തമ്മില്‍ മത്സരം എന്ന് ആളുകള്‍ പറയുമ്പോള്‍ എന്റെ മനസില്‍ ഞങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഓര്‍മ വരിക. ഒരുമിച്ച് കളിക്കുക മാത്രമല്ല, അതല്ലാതേയും ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവിടാറുണ്ട്, സഞ്ജു പറഞ്ഞു. 

ധോനിയില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിക്കാറുണ്ട്. ധോനിയുടെ രണ്ട് കളി ടിവിയില്‍ കണ്ടാല്‍ തന്നെ അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടാവും. ക്രിക്കറ്റിലെ ഏറ്റവും സമര്‍ഥനായ കളിക്കാരനാണ് ധോനി. സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ശൈലി മാറ്റുന്ന ധോനിയുടെ കഴിവ് അവിശ്വസനീയമാണെന്നും സഞ്ജു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു