കായികം

ഐപിഎല്‍ സാധ്യമാക്കാന്‍ എന്തും ചെയ്യും! മാസ് ഡയലോഗോടെ ഗാംഗുലി ട്രെന്‍ഡിങ്

സമകാലിക മലയാളം ഡെസ്ക്

ട്വിറ്ററില്‍ ഇപ്പോള്‍ സൗരവ് ഗാംഗുലിയാണ് ട്രെന്‍ഡിങ്. ഐപിഎല്‍ നടത്താന്‍ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്ന ഗാംഗുലിയുടെ പ്രതികരണമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തിയാണെങ്കില്‍ പോലും ഐപിഎല്‍ സാധ്യമാക്കാന്‍ ശ്രമിക്കും. എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഐപിഎല്ലിന്റെ ഭാഗമാവുന്നതിനുള്ള താത്പര്യം വ്യക്തമാക്കി കഴിഞ്ഞു. ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഐപിഎല്ലിന്റെ ഭാവിയില്‍ ഉടന്‍ തീരുമാനമെടുക്കും, ഗാംഗുലി കത്തില്‍ പറയുന്നു. 

ഇതിന് പിന്നാലെ ഗാംഗുലിക്ക് നന്ദി പറഞ്ഞും, മാസ് കഥാപാത്രമായി ഗാംഗുലിയെ മാറ്റിയുമെല്ലാമാണ് ആരാധകരുട കമന്റുകള്‍ വരുന്നത്. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഐപിഎല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനുള്ള സാധ്യതയാണ് ബിസിസിഐ പരിഗണിക്കുന്നത്. 

ബുണ്ടസ് ലീഗ, ലാ ലീഗ, പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ജൂലൈയിലെ ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്‌റ്റോടെ ക്രിക്കറ്റും തിരിച്ചെത്തും. ഈ സാഹചര്യത്തില്‍ ട്വന്റി20 ലോകകപ്പ് സംബന്ധിച്ച് എന്ത് തീരുമാനം എടുക്കും എന്നതും നിര്‍ണായകമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത