കായികം

'യൂറോപ്പില്‍ ഇനിയും ലക്ഷ്യങ്ങളുണ്ട്'- തിയാഗോ സില്‍വ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക്?

സമകാലിക മലയാളം ഡെസ്ക്

റിയോ ഡി ജനീറോ: പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീലിയന്‍ പ്രതിരോധ താരം തിയാഗോ സില്‍വ ക്ലബ് വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഈയടുത്താണ് പുറത്തു വന്നത്. വെറ്ററന്‍ താരം ബ്രസീലിയന്‍ ക്ലബ് ഫഌമിനന്‍സിലേക്ക് ചേക്കേറുമെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ തിയാഗോ സില്‍വ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടനിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എവര്‍ട്ടന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിക്ക് താരത്തെ ടീമിലെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രീ ട്രാന്‍സ്ഫര്‍ വഴി താരത്തെ എവര്‍ട്ടന്‍ ടീമിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ലോ ആന്‍സലോട്ടിയുടെ സാന്നിധ്യത്തില്‍ ഫ്രീ എജന്റ് തിയാഗോ സില്‍വയുമായി ചര്‍ച്ച നടത്തിയതയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്‍സലോട്ടി പിഎസ്ജി പരിശീലകനായിരുന്ന കാലത്ത് തിയാഗോ സില്‍വ ടീമിലുണ്ടായിരുന്നു. ആ ബന്ധമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമിന്റെ വാതില്‍ ബ്രസീല്‍ മുന്‍ നായകന് മുന്നില്‍ തുറക്കാന്‍ ഇപ്പോള്‍ കാരണമായി മാറിയിരിക്കുന്നത്.

എവര്‍ട്ടനിലേക്ക് പോകുന്നതിന്റെ സൂചനകള്‍ സില്‍വ നല്‍കുകയും ചെയ്തു. 'ഫഌമിനന്‍സ് എനിക്ക് നല്‍കിയിട്ടുള്ള പരിഗണനയില്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നവനാണ് ഞാന്‍. പക്ഷേ എനിക്ക് യൂറോപ്പില്‍ ഇനിയും ലക്ഷ്യങ്ങള്‍ നേടാനുണ്ട്' - സില്‍വ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍