കായികം

ക്രിക്കറ്റ് ബോള്‍ വൈറസ് വാഹകര്‍, ക്രിക്കറ്റ് ഉടന്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; വിമര്‍ശനവുമായി കളിക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് ബോള്‍ സ്വാഭാവിക വൈറസ് വാഹകരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ക്രിക്കറ്റ് ഇപ്പോള്‍ പുനരാരംഭിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

ക്രിക്കറ്റ് ബോളുകള്‍ കോവിഡ് വാഹകരാണ് എന്ന് വിദഗ്ധര്‍ പറയുന്നു. സുരക്ഷ ഒരുക്കി ക്രിക്കറ്റ് എങ്ങനെ നടത്താം എന്നാണ് ആലോചിക്കുന്നത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റാന്‍ തങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല എന്നും ഹൗസ് ഓഫ് കോമണ്‍സില്‍ ബോറിസ് ജോണ്‍സന്‍ പറഞ്ഞു. 

ക്ലബ് ക്രിക്കറ്റ് ഇപ്പോള്‍ പുനരാരംഭിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മൈക്കല്‍ വോണിന്റെ ട്വീറ്റ് എത്തി. എല്ലാ കളിക്കാരുടേയും പോക്കറ്റില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍. പന്തില്‍ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ ഉടനെ സാനിറ്റൈസര്‍ ഉപയോഗിക്കുക. ജൂലൈ നാല് മുതല്‍ ക്ലബ് ക്രിക്കറ്റ് അനുവദിക്കണം, അനുവദിച്ചില്ലെങ്കില്‍ അത് അസംബന്ധമാവും, വോണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്