കായികം

വീടിന് മുകളിലെ വെട്ടുകിളി ആക്രമണം, ദൃശ്യങ്ങള്‍ പങ്കുവെച്ച് വീരേന്ദര്‍ സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചതിന് പിന്നാലെ ശനിയാഴ്ച ഗുരുഗ്രാമിലേക്ക് വെട്ടുകിളികളെത്തി. ഇതോടെ നഗരത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഈ സമയം തന്റെ വീടിന് മുകളിലെത്തിയ വെട്ടുകിളി കൂട്ടത്തെ ക്യാമറിയില്‍ പകര്‍ത്തുകയാണ് ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. 

വീടിന് മുകളിലെ വെട്ടുകിളി ആക്രമണം എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളില്‍ സെവാഗ് വീഡിയോ പങ്കുവെച്ചത്. കാറ്റിന്റെ ഗതിക്ക് അനുസരിച്ച് വെട്ടുകിളികള്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. 

ഗുരുഗ്രാമില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ച് വരുന്നതിന് ഇടയിലാണ് വെട്ടുകിളികള്‍ കൃഷി ഇടങ്ങളിലേക്ക് എത്തുന്നത്. നഗരത്തില്‍ തന്നെ നൂറിലധികം കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. രണ്ടാഴ്ച ഇളവുകളോടെ ലോക്ക്ഡൗണ്‍ ഇവിടെ ഏര്‍പ്പെടുത്താന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം