കായികം

2019 ഡിസംബറില്‍ തനിക്ക് കോവിഡ് ബാധിച്ചു, എന്നാല്‍ പനിയാണെന്നാണ് കരുതിയതെന്ന് ഇംഗ്ലണ്ട് താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആറ് മാസം മുന്‍പ്, കൊറോണ വൈറസിനെ കുറിച്ച് ആര്‍ക്കും അറിയാതിരുന്ന സമയത്ത് തനിക്ക് കോവിഡ് ബാധിച്ചിരുന്നതായി ഇംഗ്ലണ്ട് മുന്‍ താരം ഇയാന്‍ ബോതം. ഡിസംബര്‍ അവസാനത്തോടെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, പനിയാണ് ഇതെന്നാണ് കരുതിയിരുന്നത് എന്നും ഇയാന്‍ ബോതം പറയുന്നു. 

ഡിസംബര്‍ അവസാനത്തോടെ ബാധിച്ച പനിയും ബുദ്ധിമുട്ടും ജനുവരി ആദ്യ വാരം വരെ നീണ്ടു. പനി കൂടി പോയതാണ് എന്നാണ് താന്‍ കരുതിയത് എന്നും ബോതം പറഞ്ഞു. 

കോവിഡിനോട് ആളുകള്‍ ഇന്ന് നന്നായാണ് പ്രതികരിക്കുന്നത്. അടുത്ത ഏതാനും ആഴ്ച കൂടി ക്ഷമയോടെ കാത്തിരിക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിലൂടെ നിയന്ത്രണങ്ങളില്ലാതെ എല്ലാവര്‍ക്കും പുറത്തിറങ്ങി നടക്കാനാവുമെന്നാണ് കരുതുന്നതെന്നും ഇയാന്‍ ബോതം പറഞ്ഞു. 

ക്രിക്കറ്റിന് ഉടന്‍ മടങ്ങി എത്താനാവും. റെഡ് ബോള്‍ ക്രിക്കറ്റോ വൈറ്റ് ബോള്‍ ക്രിക്കറ്റോ എന്ന ചോദ്യം ഉയരുന്നുണ്ട്. രണ്ടും മടങ്ങി വരണം. ഈ സമയം ക്രിക്കറ്റ് എളുപ്പം സംഘടിപ്പിക്കാം. കാരണം സാമൂഹിക അകലം പാലിക്കുക എന്നത് ക്രിക്കറ്റില്‍ എളുപ്പമാണെന്നും ബോതം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്