കായികം

നമുക്ക് വേണ്ടി മറ്റൊരു വൈറസിനെ ചൈന തയ്യാറാക്കി കഴിഞ്ഞു; രോഷാകുലനായി ഹര്‍ഭജന്‍ സിങ് 

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനയില്‍ നിന്ന് മഹാമാരിയാവാന്‍ ശേഷിയുള്ള മറ്റൊരു വൈറസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കോവിഡിനെ നേരിടാന്‍ ലോകം മുഴുവന്‍ ബുദ്ധിമുട്ടുമ്പോള്‍ അവര്‍ നമുക്ക് വേണ്ടി മറ്റൊന്നിനെ തയ്യാറാക്കിയിരിക്കുന്നു എന്നാണ് ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചത്. 

മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള വൈറസിനെയാണ് ഇവിടെ കണ്ടെത്തിയത്. പന്നികളില്‍ വ്യാപിക്കുന്ന വൈറസാണ് ഇവിടെ മനുഷ്യരില്‍ കണ്ടെത്തിയത്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഇത് ലോകം മുഴുവന്‍ പടര്‍ന്നേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നേരത്തേയും ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ എത്തിയിരുന്നു. കോവിഡ് ചൈന മനപൂര്‍വം ലോകം മുഴുവന്‍ പടര്‍ത്തി സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്തുന്നു എന്ന നിലയിലാണ് ഹര്‍ഭജന്‍ പ്രതികരിച്ചത്. 

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വന്നപ്പോഴും പ്രതികരണവുമായി ഹര്‍ഭജന്‍ വന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്നാണ് ഹര്‍ഭജന്‍ അപ്പോള്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി