കായികം

'ചില്ലുവീട്ടിലുള്ളവര്‍ വെളിച്ചത്തില്‍ വസ്ത്രം മാറില്ല'; ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് പാക് ആരാധകര്‍, വായടപ്പിച്ച് ഇന്ത്യന്‍ മുന്‍ താരം

സമകാലിക മലയാളം ഡെസ്ക്

നിതാ ലോകകപ്പ് ഫൈനലില്‍ തോല്‍വിയിലേക്ക് വീണ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് പാക് ആരാധകര്‍. 2017ലെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി തോല്‍വിയോടാണ് ഇന്ത്യന്‍ വനിതാ സംഘത്തിന്റെ മെല്‍ബണിലെ തോല്‍വിയെ പാക് ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

ഇന്ത്യന്‍ സംഘത്തെ പരിഹസിച്ചെത്തിയ പാക് ആരാധകര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയെത്തി. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം എത്ര വട്ടം പാകിസ്ഥാന്‍ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടം കടന്നുവെന്ന് ആകാശ് ചോപ്ര ചോദിക്കുന്നു.

വനിതാ ക്രിക്കറ്റിലും, പുരുഷ ക്രിക്കറ്റിലുമായി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം എത്ര വട്ടം നിങ്ങള്‍ നോക്കൗട്ട് ഘട്ടം കടന്നു? ചില്ലുവീട്ടില്‍ ജീവിക്കുന്നവര്‍ വെളിച്ചത്തില്‍ വസ്ത്രം മാറില്ല സുഹൃത്തേ, ആകാശ് ചോപ്ര പാക് ആരാധകര്‍ക്ക് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.

വനിതാ ട്വന്റി20 ലോകകപ്പില്‍ 85 റണ്‍സിനാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 99 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍മാരായാ ഹീലിയുടേയും, മൂണിയുടേയും തകര്‍പ്പന്‍ കളിയാണ് ഓസ്‌ട്രേലിയയെ ഫൈനലില്‍ തുണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍