കായികം

തിരിച്ചുവരവ് തകർപ്പനാക്കാനൊരുങ്ങി ഹർ​ദിക് പാണ്ഡ്യ; കാത്തിരിക്കുന്നത് അപൂർവ നേട്ടം

സമകാലിക മലയാളം ഡെസ്ക്

ധരംശാല: പരിക്കില്‍ നിന്ന് മോചിതനായി അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ താരം ബാറ്റിങിൽ മിന്നും ഫോമിലാണ്. പരമ്പരയ്ക്കിറങ്ങുമ്പോൾ ഹർദികിനെ കാത്ത് ഒരപൂർവ നേട്ടം നിൽക്കുന്നുണ്ട്. 

ഏകദിനത്തില്‍ 1000 റണ്‍സും 50 വിക്കറ്റും തികയ്‌ക്കുന്ന 13ാം ഇന്ത്യന്‍ താരമെന്ന നാഴികക്കല്ല് താണ്ടാനുള്ള ഒരുക്കത്തിലാണ് ഹർദിക്. നേട്ടത്തിലെത്താൻ ഹർദികിന് 43 റൺസ് കൂടി മതി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ തന്നെ റെക്കോർഡിലെത്താൻ പാണ്ഡ്യക്ക് സാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിലവിൽ താരം മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. ദിവസങ്ങൾക്ക് മുൻപ് ഡിവൈ പാട്ടീൽ ടി20 ടൂർണമെന്റിൽ ഹർദിക് തടരെ രണ്ട് വെടിക്കെട്ട് സെഞ്ച്വറികൾ നേടിയിരുന്നു. 

പരിക്കുമൂലം ആറ് മാസത്തിലേറെയായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കളിക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരായ മത്സരമായിരുന്നു പാണ്ഡ്യയുടെ അവസാന ഏകദിനം. അവസാന രാജ്യാന്തര മത്സരം സെപ്‌റ്റംബറില്‍ ബംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20യും.

ക്രിക്കറ്റിലെ ഇടവേള എങ്ങനെ മാനസികമായി ബാധിച്ചുവെന്ന് ഹാര്‍ദിക് തുറന്നു പറഞ്ഞു ഹർദിക്. ചഹൽ ടിവിയോട് സംസാരിക്കവെയാണ് ഹർദിക് ആറ് മാസത്തെ ഇടവേളയെക്കുറിച്ച് പറഞ്ഞത്. 

'ഇന്ത്യക്കായി കളിക്കുന്നതും ടീം ജഴ്‌സിയണിയുന്നതും കഴിഞ്ഞ ആറ് മാസം മിസ് ചെയ്തു. അത് മാനസികമായി വലിയ വെല്ലുവിളിയായിരുന്നു. ടീമിലേക്ക് എത്രയും വേഗം മടങ്ങിയെത്താന്‍ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അതിന് കഴിയാതെ വന്നതോടെ സമ്മര്‍ദത്തിലായി. എന്നാല്‍ എല്ലാം ഭംഗിയായി അവസാനിച്ചു. ഒട്ടേറെപ്പേര്‍ സഹായിച്ചു'- ഹർദിക് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ