കായികം

ഇനി അല്ലറ ചില്ലറ കമന്ററി കേള്‍ക്കണ്ട; മഞ്ജരേക്കറെ പരിഹസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറെ പരിഹസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കമന്ററി പാനലില്‍ നിന്ന് ബിസിസിഐ പുറത്താക്കിയതിന് പിന്നാലെയാണ് മഞ്ജരേക്കറെ പരിഹസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വീറ്റെത്തിയത്.

അല്ലറ ചില്ലറ ഓഡിയോ ഇനി കേള്‍ക്കണ്ട എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ട്വീറ്റ് ചെയ്തത്. മഞ്ജരേക്കറുടെ പേര് ട്വീറ്റില്‍ പറയുന്നില്ല. എന്നാല്‍ തങ്ങളുടെ താരം രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച മഞ്ജരേക്കര്‍ക്ക് മറുപടി നല്‍കാന്‍ ചെന്നൈ മടിച്ചില്ല.

ലോകകപ്പിന് ഇടയില്‍ രവീന്ദ്ര ജഡേജയെ അല്ലറ ചില്ലറ എന്ന് മഞ്ജരേക്കര്‍ പറഞ്ഞത് വിവാദമായിരുന്നു. ശക്തമായി തിരിച്ചടിച്ച് ജഡേജ എത്തുക കൂടി ചെയ്തതോടെ വാക്‌പോര് കടുത്തു. അടുത്തിടെ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെക്കെതിരേയും മഞ്ജരേക്കര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. മഞ്ജരേക്കറുടെ വിവാദ പരാമര്‍ശങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ ബിസിസിഐ നീക്കമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം