കായികം

ലാ ലീഗയിലും കൊറോണ വൈറസ്; അര്‍ജന്റീനിയന്‍ താരമുള്‍പ്പെടെ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

 
മാഡ്രിഡ്: സീരി എയിലും, പ്രീമിയര്‍ ലീഗിലും കൊറോണ വൈറസ് കളിക്കാരെ പിടികൂടിയതിന് പിന്നാലെ ലാ ലീഗയിലും ആദ്യ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വലന്‍സിയയുടെ അര്‍ജന്റീന പ്രതിരോധനിര താരം എസെക്വിയല്‍ ഗാരെക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 

ഗാരെക്ക് പിന്നാലെ അഞ്ച് വലന്‍സിയ താരങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ ഈ കളിക്കാരുടെ പേര് ക്ലബ് പുറത്തുവിട്ടിട്ടില്ല. യൂറോപ്പില്‍ ഇറ്റലിക്ക് ശേഷം കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് സ്‌പെയ്ന്‍. 

കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വലന്‍സിയ താരം ഗാരെ തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമിലെത്തി. നിര്‍ഭാഗ്യവുമായാണ് എന്റെ 2020 തുടങ്ങുന്നത്. എല്ലാവരും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കണമെന്നും ഗാരെ പറഞ്ഞു. 

റയല്‍ മാഡ്രിഡ് ടീമിനെ നിരീക്ഷണത്തിന് വിധേയമാക്കിയതിന് പിന്നാലെ മത്സരങ്ങള്‍ ലാ ലീഗ മാറ്റി വെച്ചിരുന്നു. കൊറോണ വൈറസ് പോസിറ്റീവ് ഫലം വന്ന കളിക്കാര്‍ അവരുടെ വീടുകളിലാണ് കഴിയുന്നതെന്നും, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വലന്‍സിയ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം