കായികം

ഐപിഎല്‍ ജൂലൈ-സെപ്തംബറിലേക്ക് മാറ്റുന്നു? വിദേശ വേദികളും ബിസിസിഐ പരിഗണനയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പതിമൂന്നാം സീസണ്‍ ജൂലൈ-സെപ്തംബര്‍ മാസത്തിലേക്ക് മാറ്റി വെക്കാനുള്ള സാധ്യത തേടി ബിസിസിഐ. കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങാനായേക്കില്ല എന്ന ആശങ്കയെ തുടര്‍ന്നാണ് ജൂലൈയിലേക്ക് സീസണ്‍ മാറ്റിവെക്കുന്നത് ബിസിസിഐ ആലോചിക്കുന്നത്. 

ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം അനുസരിച്ച് 2020 സെപ്തംബറില്‍ ഏഷ്യാകപ്പ് ടി20, ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പര, ഇംഗ്ലണ്ട്-അയര്‍ലാന്‍ഡ് പരമ്പര എന്നിവയാണുള്ളത്. മാത്രമല്ല, 100 ബോള്‍ ക്രിക്കറ്റ് ജൂണ്‍-ജൂലൈ മാസത്തില്‍ ആരംഭിക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ആലോചന. 

എന്നാല്‍, ഓസ്‌ട്രേലിയ, വിന്‍ഡിസ്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍കള്‍ക്ക് മത്സരങ്ങള്‍ ഈ സമയം വരുന്നില്ല. 2009ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ഐപിഎല്‍ 37 ദിവസം കൊണ്ട് അവസാനിച്ചിരുന്നു. അഞ്ച് ആഴ്ചയും രണ്ട് ദിവസവുമാണ് അന്ന് വേണ്ടിവന്നത്. അതുപൊലൊരു ഷെഡ്യൂളാണ് ബിസിസിഐ ഇത്തവണ ബി പ്ലാനായി തയ്യാറാക്കാന്‍ ഒരുങ്ങുന്നത്. 

കൊറോണ വൈറസിന്റെ സാഹചര്യം പരിഗണിച്ച് ഇന്ത്യയില്‍ മാത്രമായോ, അല്ലെങ്കില്‍ പൂര്‍ണമായും ടൂര്‍ണമെന്റ് വിദേശരാജ്യത്തേക്ക് മാറ്റിയോ, സീസണ്‍ പകുതി ഇന്ത്യയിലും ഇന്ത്യയിലും, , പകുതി  വിദേശ രാജ്യത്തുമായും നടത്തുകയോ എന്നിങ്ങനെയുള്ള സാധ്യതകള്‍ ബിസിസിഐ പരിശോധിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു