കായികം

മറ്റൊരാളാവാതിരിക്കു, ധോനിയാവാനുള്ള പന്തിന്റെ ശ്രമത്തെ വിമര്‍ശിച്ച് ഓസീസ് മുന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

മ്മര്‍ദ ഘട്ടങ്ങളില്‍ മറ്റൊരാളുടെ ശൈലി അനുകരിക്കാന്‍ ശ്രമിക്കാതെ സ്വന്തം വ്യക്തിത്വം പുറത്തെടുക്കാന്‍ ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത് ശ്രമിക്കണമെന്ന് ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. പ്രതീക്ഷകളുടെ ഭാരം നേരിടേണ്ടി വരിക സ്വാഭാവികമാണെന്നും ഹാഡിന്‍ പറഞ്ഞു. 

നിങ്ങളുടെ ശൈലിയാണ് ടീമിലേക്ക് കൊണ്ടുവരേണ്ടത്. ഓസീസ് ടീമിലേക്ക് ആദ്യമായി അവസരം ലഭിച്ചപ്പോള്‍ ഞാന്‍ ആദം ഗില്‍ക്രിസ്റ്റിനേയോ, ഇയാന്‍ ഹീലിയേയോ അനുകരിക്കാനല്ല ശ്രമിച്ചത്. എന്റെ ശൈലി എന്തോ അതനുസരിച്ചാണ് കളിച്ചത്. മറ്റൊരാളായി മാറാതെ, സ്വന്തം വ്യക്തിത്വത്തില്‍ ഉറച്ച് നില്‍ക്കുക, ഹാഡിന്‍ പറഞ്ഞു. 

കഴിഞ്ഞ 10 വര്‍ഷം ധോനിയെ പോലൊരു സൂപ്പര്‍ സ്റ്റാറിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്. ധോനിയില്‍ നിന്ന് ആരാണോ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് അവര്‍ സ്വന്തം വ്യക്തിത്വം പുറത്തെടുക്കണം. 

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കാണ് ഹാഡിന്‍ സാധ്യത നല്‍കുന്നത്. സ്വന്തം മണ്ണിലെ ലോകകപ്പ് എന്നത് ഓസ്‌ട്രേലിയയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും ഹാഡിന്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം