കായികം

ആരുടെ പുള്‍ ഷോട്ടാണ് മികച്ചത്? പോണ്ടിങ്ങിന്റേയോ രോഹിത് ശര്‍മയുടേയോ? ഐസിസിയുടെ ലിസ്റ്റിലില്ലാത്ത പേരുമായി പീറ്റേഴ്‌സന്‍ 

സമകാലിക മലയാളം ഡെസ്ക്

രുടെ പുള്‍ ഷോട്ടാണ് മികച്ചത്? കോവിഡ് 19 കളിക്കളം കീഴടക്കുമ്പോള്‍ ഗ്രൗണ്ടിലെ ഓര്‍മകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടു പോവുകയാണ് ഐസിസി. ആരുടെ പുള്‍ ഷോട്ടാണ് മികച്ചത് എന്നാണ് ആരാധകരോടുള്ള ഐസിസിസിയുടെ ചോദ്യം. 

കളിക്കളം വിട്ടതിലും, നിലവില്‍ കളിക്കുന്നവരിലും വെച്ച് മികച്ച പുള്‍ ഷോട്ട് ഇവരില്‍ ആരുടേതാണ് എന്നാണ് ഐസിസിയുടെ ചോദ്യം. വിവ് റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, വിരാട് കോഹ് ലി, ഗിബ്‌സ് എന്നിവരുടെ ഫോട്ടോയാണ് ഐസിസി ഒപ്പം നല്‍കിയിരിക്കുന്നത്. 

ഐസിസിയുടെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണെത്തി. ഐസിസി മുന്‍പില്‍ വെച്ച നാല് കളിക്കാരിലേക്കുമല്ല പീറ്റേഴ്‌സന്‍ വിരല്‍ ചൂണ്ടിയത്. സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ആന്‍ഡ്ര്യൂ ഹഡ്‌സന്റെ പുള്‍ ഷോട്ടാണ് പീറ്റേഴ്‌സന് പ്രിയപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്