കായികം

ബിഗ്‌ സ്‌ക്രീനില്‍ യുവരാജ്‌ സിങ്‌ ആവേണ്ട നടന്‍ ആര്‌? ബോളിവുഡ്‌ താരത്തെ ചൂണ്ടി ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: സിനിമയില്‍ യുവരാജ്‌ സിങ്‌ ആയി ഏത്‌ നടന്‍ അഭിനയിക്കണം എന്ന ചോദ്യമാണ്‌ ഇന്ത്യയുടെ 2011ലെ ലോകകപ്പ്‌ ഹീറോയ്‌ക്ക്‌ മുന്‍പിലെത്തിയത്‌. മറ്റൊരാള്‍ എന്തിനാ? ഞാന്‍ തന്നെ അഭിനയിക്കാം എന്നാണ്‌ ആരാധകരുടെ പ്രിയപ്പെട്ട യുവരാജ്‌ സിങ്‌ അവിടെ പതിവ്‌ കുസൃതി നിറച്ച്‌ പറഞ്ഞത്‌. എന്നാല്‍ പിന്നാലെ, ഏത്‌ താരത്തിന്‌ തന്റെ ജീവിതം അഭിനയിക്കാനാവുമെന്ന്‌ യുവി പറഞ്ഞു.

ബോളിവുഡില്‍ സിദ്ധാര്‍ഥ ചതുര്‍വേദ താനായി അഭിനയിക്കണം എന്നാണ്‌ യുവിയുടെ ആഗ്രഹം. ആര്‌ അഭിനയിക്കണം എന്നത്‌ സംവിധായകര്‍ തീരുമാനിക്കേണ്ടതാണ്‌. പക്ഷേ സിദ്ധാര്‍ഥ ചതുര്‍വേദ എന്നെ അവതരിപ്പിക്കുന്നത്‌ കാണാന്‍ എനിക്ക്‌ താത്‌പര്യമുണ്ട്‌, യുവി പറഞ്ഞു.

രണ്‍വീര്‍ സിങ്‌ നായകനായ ഗള്ളി ബോയിലൂടെ ആരാധകരുടചെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്‌ സിദ്ധാര്‍ഥ്‌ ചതുര്‍വേദി. നേരത്തെ, അഭിഷേക്‌ ബച്ചന്‍, ഇമ്രാന്‍ ഹാഷ്‌മി എന്നിവര്‍ യുവരാജ്‌ ആയി അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്ന്‌ തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയുടെ കൈകളിലേക്ക്‌ ലോക കിരീടം എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരത്തിന്റെ ജീവിതം ബിഗ്‌ സ്‌ക്രീനിലേക്ക്‌ എത്തുന്നത്‌ കാണാനുള്ള കാത്തിരിപ്പിലാണ്‌ ആരാധകര്‍.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു