കായികം

സാലറിയില്‍ വിട്ടുവീഴ്‌ചയില്ലാതെ ബാഴ്‌സ താരങ്ങള്‍, വെട്ടിക്കുറക്കലിനെതിരെ നിലപാടെടുത്ത്‌ ചേരി തിരിഞ്ഞു; എതിര്‍ത്തവരെ നോട്ടമിട്ട്‌ ക്ലബ്‌

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ സാലറി വെട്ടിക്കുറക്കാനുള്ള ക്ലബിന്റെ നീക്കത്തെ ബാഴ്‌സ താരങ്ങള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ട്‌. കളികള്‍ മാറ്റിവെച്ചതോടെ ക്ലബിന്‌ നേരിട്ട സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന്‌ കളിക്കാരുടെ സാലറി കുറക്കാനായിരുന്നു ക്ലബിന്റെ ശ്രമം.

തങ്ങളുടെ സാലറി വെട്ടിക്കുറക്കുന്നതിനോട്‌ കളിക്കാര്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും, ക്ലബ്‌ മുന്‍പോട്ട്‌ വെച്ചിരിക്കുന്ന ചില നിര്‍ദേശങ്ങളില്‍ താരങ്ങള്‍ തൃപ്‌തരല്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. കളിക്കാരില്‍ ഒരു ഭാഗം ചേരി തിരിഞ്ഞ്‌ നില്‍ക്കുന്നത്‌ ഒത്തുതീര്‍പ്പിലേക്ക്‌ എത്തുന്നതിന്‌ വിലങ്ങുതടിയാവുന്നു. എന്നാല്‍ ഉടനെ തന്നെ ഇത്‌ സംബന്ധിച്ച ധാരണയിലേക്ക്‌ കളിക്കാരും ബോര്‍ഡ്‌ അംഗങ്ങളും എത്തുമെന്നാണ്‌ സൂചന.

ബാഴ്‌സയുടെ വാര്‍ഷിക ബഡ്‌ജറ്റിലെ 50 ശതമാനം തുടകയും പുരുഷ ടീമിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്‌. 500 മില്യണ്‍ യൂറോയാണ്‌ കളിക്കാര്‍ക്ക്‌ പ്രതിവര്‍ഷം പ്രതിഫലം നല്‍കാന്‍ ബാഴ്‌സക്ക്‌ വേണ്ടത്‌. പുറത്ത്‌ നിന്നും ബാഴ്‌സയില്‍ നിക്ഷേപമില്ല. ഈ സാഹചര്യത്തില്‍ കോവിഡ്‌ 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതം തങ്ങളെ ഉലയ്‌ക്കുമെന്ന്‌ ക്ലബ്‌ ഭയപ്പെടുന്നു.

മത്സരങ്ങളില്‍ നിന്നുള്ള വരുമാന നഷ്ടം, ആഴ്‌ചയില്‍ ആയിരത്തോളം പേര്‍ വന്ന്‌ പോയിരുന്ന ബാഴ്‌സ മ്യൂസിയം നിലച്ചതോടെ വന്ന വരുമാന നഷ്ടം, ബ്രോഡ്‌കാസ്‌റ്റേഴ്‌സില്‍ നിന്ന്‌ ലഭിക്കുന്ന പണം, പ്രൈസ്‌ മണിയിലൂടെ ലഭിക്കുന്നത്‌ എന്നിവയിലെല്ലാം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്‌. ഡോര്‍ട്ട്‌മുണ്ട്‌ ഉള്‍പ്പെടെയുള്ള ക്ലബുകളിലെ കളിക്കാര്‍ സാലറി വെട്ടിക്കുറക്കുന്നതിനോട്‌ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്‌.

ക്ലബിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ മനസിലാക്കി സാലറിയില്‍ കുറവ്‌ വരുത്തുന്നതിനോട്‌ അനുകൂലമായി പ്രതികരിക്കാത്ത താരങ്ങള്‍ക്കെതിരെ ബാഴ്‌സ നടപടി സ്വീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇവരെ അടുത്ത ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെ ടീമില്‍ നിന്ന്‌ ഒഴിവാക്കാന്‍ വരെ ബാഴ്‌സ മുതിര്‍ന്നേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി