കായികം

എല്ലാം മനഃപൂര്‍വമായിരുന്നോ? കൊറോണയെ കുറിച്ച്‌ പറയുന്ന കൊറിയന്‍ സീരീസ്‌ പങ്കുവെച്ച്‌ ഹര്‍ഭജന്‍ ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19 ലോകം മുഴുവന്‍ പടര്‍ന്ന്‌ പിടിക്കുമ്പോള്‍ 2018ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സീരീസും ചര്‍ച്ചയാവുന്നു. മൈ സീക്രട്ട്‌ ടെരിയസ്‌ എന്ന പരമ്പരയില്‍ കൊറോണ വൈറസിനെ കുറിച്ച്‌ പറയുന്നതിനെ ചൂണ്ടി ഇതെല്ലാം നേരത്തെ പ്ലാന്‍ ചെയ്‌തതാണോ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ഹര്‍ഭജന്‍ സിങ്ങും ഈ സംശയം മുന്നോട്ടു വെക്കുന്നു.

നൈ സീക്രട്ട്‌ ടെരിയൂസിലെ 10ാം എപ്പിസോഡിലാണ്‌ കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പറയുന്നത്‌. ഇത്‌ അത്ഭുതമായിരിക്കുന്നു. നിങ്ങള്‍ ഉടന്‍ നെറ്റ്‌ഫ്‌ളിക്‌സ്‌ തുറന്ന്‌ മൈ സീക്രട്ട്‌ ടെരിയൂസ്‌ എന്ന സീരീസ്‌ കാണു. കൃത്യമായി പറഞ്ഞാല്‍ 10ാം എപ്പിസോഡിലെ 53ാം സെക്കന്റ്‌ മുതലുള്ള ഭാഗം കാണൂ. (ഇത്‌ 2018ല്‍ പുറത്തിറങ്ങിയതാണ്‌. നമ്മളിപ്പോള്‍ ജീവിക്കുന്‌ക്‌ 2020ലും). ഞെട്ടിക്കുന്നതാണ്‌ ഇത്‌. എല്ലാം മനപൂര്‍വമായിരുന്നോ? ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

ആശുപത്രിയില്‍ വെച്ച്‌ ഡോക്ടറും ഒരു സ്‌ത്രീയും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഗങ്ങളാണ്‌ ഹര്‍ഭജന്‍ പങ്കുവെക്കുന്നത്‌. ഈ വൈറസ്‌ മനുഷ്യന്റെ ശ്വാസകോശത്തെയാണ്‌ ബാധിക്കുന്നതെന്നും, രണ്ട്‌ ദിവസം മുതല്‍ 14 ദിവസം വരെയാണ്‌ ഇതിന്റെ കാലാവധി എന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇതിനെ ചിലര്‍ ദുരുപയോഗപ്പെടുത്തി രണ്ട്‌ ദിവസത്തിനുള്ളില്‍ ശ്വാസകോശത്തെ ബാധിക്കുന്ന വിധത്തിലാക്കുമെന്നും, ഈ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്ന്‌ കണ്ടെത്തിയിട്ടില്ലെന്നും വീഡിയോയില്‍ ഡോക്ടര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല