കായികം

തീ പോലെ പടര്‍ന്നു, വീട്ടുപടിക്കല്‍ വരെയെത്തിയത്‌ വിശ്വസിക്കാനായില്ല, ഭയം കീഴ്‌പ്പെടുത്തിയ നിമിഷത്തെ കുറിച്ച്‌ സാനിയ മിര്‍സ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ്‌ 19 നമുക്കടുത്തേക്ക്‌ എത്തിയെന്ന ചിന്ത തന്നെ ഭയപ്പെടുത്തിയെന്ന്‌ ടെന്നീസ്‌ താരം സാനിയ മിര്‍സ. ഇന്ത്യന്‍ വെല്‍സ്‌ ടൂര്‍ണമെന്റ്‌ ഉപേക്ഷിച്ചതോടെയാണ്‌ സ്ഥിതിഗതികളുടെ തീവ്രത ഞാന്‍ തിരിച്ചറിഞ്ഞത്‌ എന്ന്‌ സാനിയ പറയുന്നു.

ലോകത്താകമാനം കോവിഡ്‌ 19 സൃഷ്ടിക്കുന്ന ആഘാതത്തെ പറ്റി അറിയുന്നുണ്ടായിരുന്നു. എന്നാലത്‌ നമ്മുടെ വീട്ടുപടിക്കല്‍ എത്തി നില്‍ക്കുന്നു എന്ന്‌ മനസിലാക്കാന്‍ ഞാന്‍ വൈകി. ആ സമയം ഏഷ്യയില്‍, കിഴക്കന്‍ ഏഷ്യയിലാണ്‌ കോവിഡ്‌ ശക്തി പ്രാപിച്ച്‌ നില്‍ക്കുന്നത്‌ എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ പിന്നെയത്‌ തീ പോലെ പടരുകയായിരുന്നു, സാനിയ പറയുന്നു.

ഇന്ത്യന്‍ വെല്‍സ്‌ ഉപേക്ഷിച്ചതോടെയുള്ള ഞെട്ടലിനെ തുടര്‍ന്നാണ്‌ സ്ഥിതിഗതികളുടെ യഥാര്‍ഥ ഗൗരവം മനസിലാക്കിയത്‌. നമുക്ക്‌ അടുത്തേക്ക്‌ ആ ഭീകരത എത്തിയെന്ന യാഥാര്‍ഥ്യം അവിടെ ഉള്‍ക്കൊള്ളേണ്ടി വന്നു. ആ സമയം ഭയം മനസിനെ മൂടിയിരുന്നുവെന്നും സാനിയ പറയുന്നു. ലോസ്‌ ആഞ്ചലസില്‍ നിന്ന്‌ എത്തിയതിന്‌ പിന്നാലെ ഞാനും അച്ഛനും സ്വമേധയാ സെല്‍ഫ്‌ ഐസൊലേഷന്‌ വിധേയമായിരുന്നു. ഞങ്ങളുടെ യാത്രയുടെ എല്ലാ വിവരങ്ങളും ഹൈദരാബാദ്‌ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ എഴുതി നല്‍കിയിരുന്നതായും സാനയ പറഞ്ഞു.

തിരിച്ചു വരവില്‍ മികച്ച പ്രകടനം തന്നെയാണ്‌ ഞാന്‍ നടത്തുന്നത്‌. ഇനി വരുന്ന ടൂര്‍ണമെന്റുകള്‍ ആത്മവിശ്വാസത്തോടെ നേരിടാന്‍ ഈ തുടക്കം കരുത്ത്‌ നല്‍കുന്നു. എന്നാലിപ്പോള്‍ അതിനെ കുറിച്ചല്ല ചിന്തിക്കേണ്ടത്‌, കോവിഡിനെ അതിജീവിച്ച്‌ സുരക്ഷിതമായി, ആരോഗ്യം സംരക്ഷിക്കുകയെന്നതാണ്‌ ലക്ഷ്യം. ഒളിംപിക്‌സ്‌ ഒരു വര്‍ഷത്തേക്ക്‌ മാറ്റിവെച്ചത്‌ ഗുണം ചെയ്യുമെന്നും സാനിയ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്