കായികം

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജ്ജം, ബിസിസിഐ 51 കോടി രൂപ നല്‍കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ്‌ 19നെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ 51 കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌ത്‌ ബിസിസിഐ. പിഎം കെയര്‍സ്‌ ഫണ്ടിലേക്കാവും പണം നല്‍കുക. സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകളോട്‌ ചേര്‍ന്നാണ്‌ ബിസിസിഐ പണം സമാഹരിക്കുക.

ഈ ഘട്ടത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പവും, മറ്റ്‌ ഭരണ സംവിധാനങ്ങള്‍ക്കൊപ്പവും നിന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ ബിസിസിഐ പ്രസ്‌താവനയില്‍ വ്യക്തമാക്കി. കോവിഡിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കുമെന്ന്‌ ബിസിസിഐ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം