കായികം

വിരമിക്കല്‍ ഇനി നീളില്ല, ഈ പ്രായത്തില്‍ കളിക്കളം വിടുമെന്ന് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

38-39 വയസില്‍ വിരമിക്കുമെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഇന്‍സ്റ്റാ ലൈവിലെത്തിയപ്പോഴായിരുന്നു രോഹിത്തിന്റെ വാക്കുകള്‍. 

ക്രിക്കറ്റാണ് ജീവിതം എന്ന് പറഞ്ഞാണ് നമ്മള്‍ വളര്‍ന്നത്. 38, 39 വയസില്‍ ക്രിക്കറ്റ് അവസാനിപ്പിച്ചാല്‍ പിന്നെ അത് കഴിഞ്ഞുമുണ്ട് കുറേ കാര്യങ്ങള്‍. എന്ന് അവസാനിപ്പിക്കും എന്നെനിക്ക് അറിയില്ല. മുപ്പത്തി മൂന്ന് വയസാണ് ഇപ്പോള്‍ രോഹിത്തിന്. 39 വയസിനുള്ളില്‍ താന്‍ കളിക്കളം വിടുമെന്ന് രോഹിത്ത് പറയുന്നു.

2007ലാണ് രോഹിത് രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നത്. എന്നാല്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതോടെ ആദ്യ നാളുകളില്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ രോഹിത്തിനായിരുന്നില്ല. 2013ല്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്തതോടെയാണ് രോഹിത്തിന്റെ സമയവും മാറാന്‍ തുടങ്ങിയത്. ഇന്ന്, ലോക ക്രിക്കറ്റില്‍ ഏകദിനത്തില്‍ മൂന്ന് ഇരട്ട ശതകങ്ങളുള്ള ഒരേയൊരാളാണ് രോഹിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്